കൊച്ചി: സത്യസന്ധനായ ഐഎഎസ് ഉദ്യോഗസ്ഥനും സാമൂഹ്യ പ്രതിബന്ധതയുള്ള പൊതുപ്രവര്‍ത്തകനും അഗാധപണ്ഡിതനുമായിരുന്നു സി.പി. നായരെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍ ഈശ്വരന്‍. ആര്‍എസ്എസിന്റെ അഭ്യുദയകാംക്ഷിയും ഹിന്ദുസമൂഹത്തിന്റെ വഴികാട്ടിയും ആയിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന അദ്ദേഹം സാമൂഹ്യ പ്രശ്‌നങ്ങളില്‍ തന്റെ സുവ്യക്തമായ പ്രതികരണങ്ങള്‍ അറിയിക്കാന്‍ മടി കാണിച്ചിരുന്നില്ലെന്നും പ്രാന്ത കാര്യവാഹ് അനുസ്മരിച്ചു.
1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദേഹം 1998ല്‍ വിരമിച്ച ശേഷം തലസ്ഥാനത്തെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സജീവമായിരുന്നു. എഴുത്തുകാരന്‍ കൂടിയായ അദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ കളക്ടറായി സേവനമനുഷ്ടിച്ച അദേഹം ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കേരള മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
Discussion about this post