കൊച്ചി: ഭാരതത്തിൻ്റെത് അനാദിയായ സാംസ്കാരികധാരയാണെന്നും അതിനാത്തന്നെ ഇടർച്ചയില്ലാതെ മുമ്പോട്ട് പ്രവഹിക്കുകയാണെന്നും മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.കുരുക്ഷേത്ര ബുക്സ് പ്രസിദ്ധീകരിച്ച ജി. മോഹനൻ നായരുടെ ഭാരതീയം എന്ന ഗ്രന്ഥം ഓൺലൈനായി പ്രകാശനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം. ഇതര മതങ്ങൾക്ക് സ്ഥാപകരുണ്ട്. തുടക്കമുണ്ടെങ്കിൽ ഒടുക്കവുമുണ്ട്. ഹിന്ദു മതത്തിനാവട്ടെ സ്ഥാപകരില്ല. അത് സ്വാഭാവിക ജീവിത രീതിയാണ്. കുമ്മനം ചൂണ്ടിക്കാട്ടി.
പരിപാടിയിൽ കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടർ സി. കെ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഭാരതീയ ചിന്തകളെ പുതുതലമുയ്ക്കു പരിചയപ്പെടുത്തുന്ന ഒട്ടേറെ ഗ്രന്ഥങ്ങൾ ഇനിയും പ്രസിദ്ധീകരിക്കാൻ കുരുക്ഷേത്ര ശ്രമിക്കുകയാണ് എന്നദ്ദേഹം അധ്യക്ഷ ഭാഷണത്തിൽ സൂചിപ്പിച്ചു. കുരുക്ഷേത്ര ചീഫ് എഡിറ്റർ കാ ഭാ സുരേന്ദ്രൻ പ്രകാശനച്ചടങ്ങിന് ആശംസ നേർന്നു. എഡിറ്റർ കാവാലം അനിൽ പുസ്തക പരിചയം നിർവഹിച്ചു. ഗ്രന്ഥരചയിതാവ് ജി. മോഹനൻ നായർ പ്രതിസ്പന്ദം നടത്തി. പരിപാടിക്ക് ജനറൽ എഡിറ്റർ ആർ.ബാലകൃഷ്ണൻ സ്വാഗതവും കുരുക്ഷേത്ര ഡയറക്ടർ ബോർഡ് അംഗം വിവേകാനന്ദ പൈ നന്ദിയും പറഞ്ഞു.
Discussion about this post