ലക്‌നൗ: യുവാക്കള്‍ക്ക് സൗജന്യ ടാബുകളും സ്മാര്‍ട് ഫോണുകളും വിതരണം ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, നൈപുണ്യ വികസനം, പാരാമെഡിക്കല്‍, നഴ്‌സിംഗ് തുടങ്ങിയ വിവിധ അധ്യാപനപരിശീലന പരിപാടികളില്‍ ചേര്‍ന്ന യുവാക്കള്‍ക്കാണ് സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും സൗജന്യമായി വിതരണം ചെയ്യുന്നത്. യുവാക്കളുടെ സാങ്കേതിക ശാക്തീകരണത്തിനുള്ള പദ്ധതിയുടെ ഭാഗമായാണിത്.
ഉന്നത വിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, നൈപുണ്യ വികസന പരിശീലനം, ഐടിഐ, ‘സേവാ മിത്ര’ പോര്‍ട്ടല്‍ എന്നിവയില്‍ ചേര്‍ന്ന യുവാക്കള്‍ക്കും ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, അവര്‍ക്ക് വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളിലോ സ്വാശ്രയ പദ്ധതികളിലോ പ്രവര്‍ത്തിക്കാന്‍ ഗാഡ്‌ജെറ്റുകള്‍ ഉപയോഗിക്കാം.
കൊവിഡ് കാലത്ത്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രവര്‍ത്തിച്ചത്. വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ ശാക്തീകരണം മുന്‍നിര്‍ത്തിയാണ് നടപടികളെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. സേവാ മിത്ര പോര്‍ട്ടല്‍ വഴിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്
Discussion about this post