ശ്രീനഗര്‍: ശ്രീനഗറിലെ ഈദ്ഗാഹിലെ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ അധ്യാപകരെ വെടിവച്ചു കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാനിലെ പുതിയ ഭീകര സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ (ടിആര്‍എഫ്). ആക്രമണത്തിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തത്. സ്‌കൂളില്‍ നടന്ന ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനിലാണ് അധ്യാപകരെ കൊന്നതെന്ന് ഭീകരസംഘടന അവകാശപ്പെട്ടു.
ഇന്ത്യന്‍ സ്വതന്ത്ര്യദിന ചടങ്ങിനെ ‘വൃത്തികെട്ട ചടങ്ങ്’ എന്ന് വിളിച്ച പാകിസ്ഥാന്‍ ഭീകര സംഘടന, അവരുടെ മുന്നറിയിപ്പും ഭീഷണിയും വകവയ്ക്കാതെ, ഈ അധ്യാപകര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ പങ്കെടുപ്പിച്ചതിന്റെ ഗുരുതരമായ പ്രത്യാഘാതമാണ് അനുഭവിച്ചതെന്ന് . ഇന്ത്യന്‍ ഭരണകൂടത്തിന്റെ ആജ്ഞയുടെ ഒരു ചട്ടുകമായി മാറുകയോ അല്ലെങ്കില്‍ അവരുടെ കല്‍പ്പനകള്‍ നടപ്പിലാക്കുകയോ ചെയ്താല്‍ ആരും രക്ഷപ്പെടില്ലെന്ന് മുന്നറിയിപ്പ് നല്‍കി. കൊലപാതകങ്ങള്‍ക്ക് മതവുമായി യാതൊരു ബന്ധവുമില്ലെന്നും സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ആക്രമണമെന്നുമാണ് ഭീകരസംഘടന പറയുന്നത്. കടകളിലും വസതികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെതിരെയും ഭീകരര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അതേസമയം, സ്‌കൂളിലെത്തിയ രണ്ടു ഭീകരര്‍ മീറ്റിങ് നടക്കുന്ന മുറിയില്‍ നിന്ന് മുസ്ലിം അധ്യാപകരെ മാറ്റി നിര്‍ത്തി കശ്മീരി പണ്ഡിറ്റായ അധ്യാപകന്‍ ദീപക് ചന്ദ്, സിഖ് വംശജ സതീന്ദര്‍ കൗര്‍ എന്നിവരെ പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി വെടിവച്ചു കൊല്ലുകയായിരുന്നു.
Discussion about this post