കോഴിക്കോട്: കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് കേസരി ഭവനിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നൂറ്റമ്പതോളം കുട്ടികൾ ഹരിശ്രീ’ കുറിച്ചു. കേസരി ഭവനിലെ സരസ്വതി വിഗ്രഹത്തിന് മുന്നിൽ ആയിരുന്നു അക്ഷര ദീക്ഷ.
കേസരി ഭവനിൽ ആദ്യമായി നടന്ന വിദ്യാരംഭ ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളി നിന്നെത്തിയ കുരുന്നുകൾ പങ്കെടുത്തു. രാവിലെ 7 30ന് അക്ഷര ദീക്ഷ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിന് മുന്നിൽ ആചാരരീതികൾ പ്രകാരം ആയിരുന്നു ചടങ്ങുകൾ.
കോഴിക്കോട് ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, സീമ ജാഗരൺ മഞ്ച് അഖിലഭാരതീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, കഥാകൃത്ത് പി.ആർ. നാഥൻ , ഡോക്ടർ പ്രിയദർശൻ ലാൽ, ശ്രീശൈലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വർഷത്തിൽ എല്ലാ ദിവസവും സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള സൗകര്യമൊരുക്കാനാണ് കേസരിയുടെ തീരുമാനം.
Discussion about this post