ധാക്ക: ഹിന്ദുവേട്ടയ്‌ക്കെതിരെ ഇന്ത്യയും ലോകരാജ്യങ്ങളും പ്രതിഷേധം ശക്തമാക്കിയതോടെ ബംഗ്ലാദേശില്‍ വ്യാപക അറസ്റ്റ്. 130ലേറെ കലാപകാരികളെ പോലീസ് പിടികൂടി. 285 പേരുടെ പേരിലും പേരറിയാത്ത 4,000-5,000 പേര്‍ക്കുമെതിരെ പോലീസ് 18 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുമെന്ന ചര്‍ച്ചകള്‍ ബംഗ്ലാദേശ് മാധ്യങ്ങള്‍ സജീവമാക്കുന്നതിനിടെയാണ് കടുത്ത നടപടികളുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ദുര്‍ഗാപൂജയ്ക്കിടെ അരങ്ങേറിയ അക്രമങ്ങള്‍ക്ക് കാരണമായ തീവ്രവാദികള്‍ക്കതിരെ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ഖാന്‍ അറിയിച്ചു. കോമില്ല ആക്രമത്തിലെ പ്രധാനപ്രതിയെ കോക്‌സബസാര്‍ പ്രദേശത്ത് നിന്ന് പിടികൂടി. ബംഗ്ലാദേശ് പോലീസ് മൂന്ന് കുറ്റവാളികളെ തിരിച്ചറിഞ്ഞു, ഇവരെയും ഉടന്‍ പിടികൂടുമെന്ന് ഖാന്‍ പറഞ്ഞു. അക്രമങ്ങള്‍ അരങ്ങേറിയ മേഖലകള്‍ നിയന്ത്രണത്തിലാണ്. അവിടെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനെ വിന്യസിച്ചിട്ടുണ്ട്.
22 ജില്ലകളിലാണ് സുരക്ഷാ സേനയെ വിന്യസിച്ചത്. വിഷയത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇടപെട്ടതുമുതലാണ് ബംഗ്ലാദേശ് അക്രമികള്‍ക്കെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ വിലയിരുത്തുന്നു. ബംഗ്ലാദേശുമായി അടുത്ത നയതന്ത്രബന്ധം പുലര്‍ത്തുമ്പോഴും ഹിന്ദു വംശഹത്യക്കെതിരെ മൗനം പാലിക്കില്ല എന്ന സന്ദേശം ഇന്ത്യ നല്‍കിക്കഴിഞ്ഞു.
Discussion about this post