ന്യൂദല്‍ഹി: ബ്രൂണെയില്‍ നാളെ ആരംഭിക്കുന്ന പതിനെട്ടാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകോടിയില്‍ ആസിയാന്‍ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര് പങ്കെടുക്കും.
ഉച്ചകോടി ആസിയാന്‍-ഇന്ത്യ നയതന്ത്രപങ്കാളിത്തംഅവലോകനം ചെയ്യുകയും കൊവിഡ്, ആരോഗ്യം, വ്യാപാരം, വാണിജ്യം, ഐടി, വിദ്യാഭ്യാസം, സംസ്കാരം എന്നിവയുള്പ്പെടെയുള്ളമേഖലകളിലെ പുരോഗതി വിലയിരുത്തുകയും ചെയ്യും. പ്രധാന പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ചര്‍ച്ചയാകും. മോദി പങ്കെടുക്കുന്ന ഒമ്പതാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയാണ് 18-ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടി.
ഇന്ന് നടക്കുന്ന പതിനാറാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്തോ-പസഫിക്കിലെ പ്രമുഖ നേതാക്കള്‍ നയിക്കുന്ന ഫോറമാണ് ഈസ്റ്റ് ഏഷ്യ ഉച്ചകോടി. പത്ത് ആസിയാന്‍ അംഗരാജ്യങ്ങളെ കൂടാതെ, കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ ഇന്ത്യ, ചൈന, ജപ്പാന്, റിപ്പബ്ലിക് ഓഫ് കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, അമേരിക്ക, റഷ്യ എന്നിവ ഉള്‍പ്പെടുന്നു.
Discussion about this post