VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

VSK Desk by VSK Desk
3 July, 2025
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രാന്തപ്രചാരകന്മാരുടെ അഖില ഭാരതീയ ബൈഠക് നാളെ മുതല്‍ 6 വരെ ന്യൂദല്‍ഹിയിലെ ആര്‍എസ്എസ് കാര്യാലയമായ കേശവകുഞ്ജില്‍ നടക്കും. എല്ലാ പ്രാന്ത പ്രചാരകരും പ്രാന്തസഹപ്രചാരകരും ക്ഷേത്രപ്രചാരകരും സഹപ്രചാരകരും ബൈഠക്കില്‍ പങ്കെടുക്കും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കും. സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ, അരുണ്‍ കുമാര്‍, രാംദത്ത് ചക്രധര്‍, ആലോക് കുമാര്‍, അതുല്‍ ലിമായെ എന്നിവരും മൂന്നു ദിവസത്തെ ബൈഠക്കില്‍ പങ്കെടുക്കും. 32 വിവിധക്ഷേത്ര സംഘടനകളുടെ സംഘടനാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ആകെ 233 പേര്‍ ബൈഠക്കില്‍ പങ്കെടുക്കുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംഘത്തിന്റെ പ്രവര്‍ത്തനവികാസം, വ്യാപനം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. മാര്‍ച്ചില്‍ ബെംഗളൂരുവില്‍ നടന്ന അഖിലഭാരതീയ പ്രതിനിധിസഭയ്ക്ക് ശേഷം നടന്ന സംഘശിക്ഷാ വര്‍ഗുകളുടെ അവലോകനം, ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ കര്‍മ്മപദ്ധതി, സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ അടുത്ത ഒരു വര്‍ഷത്തെ സംഘടനാ പ്രവാസ യോജന തുടങ്ങിയ വിഷയങ്ങള്‍ ബൈഠക്കില്‍ ചര്‍ച്ച ചെയ്യും. ഈ വര്‍ഷം നൂറ് സംഘശിക്ഷാവര്‍ഗുകള്‍ നടന്നു. അതില്‍ 75 എണ്ണം 40 വയസ്സിന് താഴെയുള്ളവര്‍ക്ക് വേണ്ടിയായിരുന്നു. 25 എണ്ണത്തില്‍ 40-60 വയസ്സിനിടയിലുള്ളവര്‍ പങ്കെടുത്തതായും സുനില്‍ ആംബേക്കര്‍ അറിയിച്ചു.

ബൈഠക്കില്‍ ഇതുവരെ തയ്യാറാക്കിയ പരിപാടികള്‍ അവലോകനം ചെയ്യുകയും പരിഷ്‌കരിക്കുകയും ചെയ്യും. ശതാബ്ദി പരിപാടികള്‍ വിജയദശമി ദിനമായ 2025 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് അടുത്ത വിജയദശമിനാള്‍ വരെ തുടരും. വിജയദശമിദിനത്തില്‍ നാഗ്പൂരില്‍ നടക്കുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കും.

രാജ്യത്തുടനീളം എല്ലാ മണ്ഡലങ്ങളിലും ഹിന്ദുസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ന്യൂദല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ ദേശീയവും സാമൂഹികവുമായി പ്രാധാന്യമുള്ള വിഷയങ്ങളില്‍ ആര്‍എസ്എസിന്റെ വീക്ഷണം വ്യക്തമാക്കി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രമുഖരുമായി സംവദിക്കും.

നവംബറില്‍ രാജ്യമെങ്ങും 21 ദിവസം നീളുന്ന ഗൃഹസമ്പര്‍ക്കം സംഘടിപ്പിക്കും. ശാഖാ തലത്തില്‍ വീടുകളില്‍ സമ്പര്‍ക്കം നടക്കും. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിനായി സാമാജിക സദ്ഭാവന യോഗങ്ങള്‍ നടത്തും. ഖണ്ഡ്, നഗര്‍ തലങ്ങളിലാകും ഇവ സംഘടിപ്പിക്കുക. വിജയദശമിക്കുശേഷം എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ നടക്കും. ശതാബ്ദിയോടനുബന്ധിച്ച്, പഞ്ചപരിവര്‍ത്തനം എന്ന ആശയം സംഘം സമൂഹത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. മുഴുവന്‍ സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ സമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ക്കായി ജില്ലാ തലത്തില്‍ പ്രത്യേകസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ അറിയിച്ചു. സംഘത്തെ മനസ്സിലാക്കാനും അതിന്റെ ഭാഗമാകാനുമുള്ള യുവാക്കളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചുവരുന്നു. ജോയിന്‍ ആര്‍എസ്എസിന്റെ ഭാഗമായി 2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 28,571 പേര്‍ ആര്‍എസ്എസില്‍ ചേരാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖുമാരായ നരേന്ദ്ര താക്കൂര്‍, പ്രദീപ് ജോഷി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: RSS
Share
Tweet
SendShareShare

Latest from this Category

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies