ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡായ അമര്‍ ഷഹീദ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയസമ്മാൻ ബാലഗോകുലത്തിന്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനാണ് പ്രഖ്യാപിച്ചത്
സ്വാതന്ത്ര്യസമരം, ദേശസ്നേഹം, സാമൂഹിക പ്രവര്‍ത്തനം എന്നീ ആശയങ്ങളെ ഭക്ത്യാദരപൂര്‍വം അഭിനന്ദിക്കാനും സൃഷ്ടിപരമായ സംഭാവനകളും പ്രത്യേക നേട്ടങ്ങളും തിരിച്ചറിയാനും ഉദ്ദേശിച്ച് 2006 മുതല്‍ നല്‍കി വരുന്നതാണ് സ്വാതന്ത്ര സമര സേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ പേരിലുള്ള പുരസ്‌ക്കാരം.
കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കായി നല്‍കുന്ന സമാനതളില്ലാത്ത സംഭാവന, ഭാരതീയ സംസ്‌ക്കാരവും ധാര്‍മ്മിക സാമൂഹ്യ മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്, സാമൂഹ്യ സേവനത്തില്‍ അഭിമാനവും ഭക്തിയും സൃഷ്ടിച്ച് നാടിന്റെ ഉന്നമനത്തിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് എന്നിവ പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസക്കാരത്തിന് തെരഞ്ഞെടുത്തതെന്ന് മധ്യപ്രദേശ് സാംസക്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശേഖര്‍ ശുക്‌ള അറിയിച്ചു. ഭോപ്പാലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
Discussion about this post