VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

വിദ്യാര്‍ത്ഥികളുടെ നെഞ്ചത്ത് ബാബറി സ്റ്റിക്കര്‍; മുഖ്യപ്രതി അടക്കം മൂന്നു പേര്‍ക്കെതിരേ കേസ്; ഒളിവില്‍; വീടുകളില്‍ റെയ്ഡ്

VSK Desk by VSK Desk
7 December, 2021
in വാര്‍ത്ത
ShareTweetSendTelegram

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി നെഞ്ചത്ത് ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ പതിപ്പച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുക, മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്‌നു നസീര്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഒളിവിലാണ്. ഇവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. എസ്ഡിപിഐയുടെ പ്രധാന പ്രവര്‍ത്തകരാണ് മൂന്നു പേരും. കുട്ടികളുടെ രക്ഷിതാക്കളടക്കമുള്ളവരുടെ പരാതികളും ലഭിച്ചിട്ടുണ്ടെന്നു പെരുമ്പെട്ടി പോലീസ് അറിയിച്ചു.  ഇവര്‍ മുന്‍പും ഇത്തരത്തിലുള്ള മതസ്പര്‍ദ്ദ വളര്‍ത്തുന്ന വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിപ്പിക്കുന്നവരാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചുകുട്ടികള്‍ ബാഡ്ജുമായി സ്‌കൂളില്‍ എത്തിയപ്പോഴാണ് വിവരമറിയുന്നതെന്നു ഹെഡ്മാസ്റ്റര്‍ ജോസ് മാത്യു പറഞ്ഞു. അപ്പോള്‍ത്തന്നെ ബാഡ്ജ് നീക്കം ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞു ചേര്‍ന്ന പിടിഎ കമ്മിറ്റിയോഗം പെരുമ്പെട്ടി പോലീസില്‍ പരാതി നല്‍കി. സ്‌കൂള്‍ മാനേജരെയും തിരുവല്ല ഡിഇഒയെയും വിവരം അറിയിച്ചതായും ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

അതേസമയം, ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചില സംഘടനകളുടെ ആസൂത്രിത നീക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ചുങ്കപ്പാറ കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കുട്ടികളെയാണ് തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ കവാടത്തിനു സമീപം ചിലര്‍ വഴിയില്‍ തടഞ്ഞു വസ്ത്രത്തില്‍ ബാഡ്ജുകള്‍ കുത്തിയത്. ‘ഐ ആം ബാബറി’ എന്നെഴുതിയ ബാഡ്ജാണ് ധരിപ്പിച്ചത്.

ആണ്‍കുട്ടികളുടെ ഷര്‍ട്ടില്‍ ബാഡ്ജ് കുത്തുകയും പെണ്‍കുട്ടികള്‍ക്കു കൈയില്‍ നല്‍കുകയുമായിരുന്നു. ചുങ്കപ്പാറ സ്വദേശിയായ ഒരാളുടെ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടില്‍ ബാഡ്ജ് കുത്തിക്കൊടുക്കുന്നതും കുട്ടികള്‍ ഇതുമായി നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമുണ്ടായത്.

വിവിധ മതസ്ഥരായ കുട്ടികളെ നിര്‍ബന്ധിച്ചു ബാബറിയുടെ ബാഡ്ജ് ധരിപ്പിച്ചതില്‍ നടപടിയുമായി ദേശീയ ബാലാവകാശ കമ്മീഷനും വിശദീകരണം തേടി. സംഭവത്തില്‍ പത്തനംതിട്ട പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നു കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനുംഗോ അറിയിച്ചു.

ShareTweetSendShareShare

Latest from this Category

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies