കൊച്ചി: സിപിഎമ്മും ഇടതുമാധ്യമങ്ങളും കുഴിച്ചുമൂടിയ മാരിച്ഝാപി ദളിത് വംശഹത്യയുടെ നാല്‍പത്തിമൂന്ന് വര്‍ഷത്തിന് ശേഷം രാജ്യം ചര്‍ച്ച ചെയ്തു. ഗോമതി നദിയിലെ മുതലകള്‍ക്കും സുന്ദര്‍ബന്‍ വനത്തിലെ കടുവകള്‍ക്കും ആയിരക്കണക്കിന് മനുഷ്യജീവനുകളെ എറിഞ്ഞുകൊടുത്ത ബംഗാളിലെ ജ്യോതിബസു സര്‍ക്കാരിന്റെ കൊടുംചതിയും നടുക്കുന്ന ക്രൂരതകളും ഇന്നലെ നവമാധ്യമങ്ങളില്‍ നിറഞ്ഞു.
സോഷ്യല്‍ മീഡിയ ട്രെന്‍ഡിങില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടര്‍ന്നത് മാരിച്ഝാപിയുടെ നടുക്കുന്ന ചരിത്രത്തെയാണ്. ട്വിറ്റര്‍ ട്രെന്‍ഡിങില്‍ തുടക്കത്തില്‍ ആദ്യ അഞ്ചിലും ഉച്ചയോടെ ഒന്നാമതേക്കും മാരിച്ഝാപി കുതിച്ചു.
നാല് പതിറ്റാണ്ടിലേറെയായി രാജ്യത്തെ മാധ്യമങ്ങളും ഇടത് ചരിത്രകാരന്മാരും പൂഴ്ത്തിവച്ച കഥകള്‍ വീണ്ടും പുറത്തുവന്നതോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാനവര്‍ഗസ്‌നേഹത്തിന്റെ പൊള്ളത്തരവും ചോദ്യം ചെയ്യപ്പെടുകയാണ്. ജനം ചാനലിന്റെ ദല്‍ഹി ലേഖകന്‍ ഗൗതം അനന്തനാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാരിച്ഝാപി ദ്വീപിലേക്ക് പോയി അന്ന് ഇരകളാക്കപ്പെട്ട ദളിത് കുടുംബങ്ങളുടെ പിന്മുറക്കാരെക്കണ്ട് കൂട്ടക്കൊലയുടെ ദുരന്തവര്‍ത്തമാനങ്ങള്‍ വീണ്ടും ജനശ്രദ്ധയിലേക്ക് എത്തിച്ചത്
Discussion about this post