പാരീസ്: ഇസ്ലാമിനെ മതമൗലികവാദത്തില്‍ നിന്ന് വിമോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോറം ഓഫ് ഇസ്ലാം എന്ന സമിതിക്ക് തുടക്കമിട്ടു. സംഘടനയിലെ എല്ലാ അംഗങ്ങളെയും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. നാലിലൊന്ന് എന്ന നിലയില്‍ സമിതിയില്‍ വനിതകളെയും ഉള്‍പ്പെടുത്തും.
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കാസി ആഭ്യന്തരമന്ത്രിയായിരിക്കെ 2003-ല്‍, കൗണ്‍സില്‍ ഓഫ് മുസ്ലിം ഫെയ്ത്ത്, എന്ന പേരില്‍ സമാനമായ സമിതി രൂപീകരിച്ചെങ്കിലും പിന്നീട് പിരിച്ചുവിടുകയായിരുന്നു. ഫ്രാന്‍സിലെ യുവാക്കള്‍ ഐഎസ് അടക്കമുള്ള ഭീകരസംഘടനകളിലേക്ക് ചേക്കേറുന്നതിനെതിരായ കരുതല്‍ നടപടിയായാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.
ഭീകരതയ്‌ക്കെതിരെ കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്രാന്‍സ് ദേശീയ അസംബ്ലിയില്‍ ബില്‍ പാസാക്കിയിരുന്നു. പ്രവാചകന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ 2020 ഒക്ടോബറില്‍ സാമുവല്‍ പാറ്റി എന്ന അധ്യാപകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്തരമൊരു നിയമം അസംബ്ലി അംഗീകരിച്ചത്. പാറ്റിയുടെ കൊലപാതകത്തെത്തുടര്‍ന്ന് മാക്രോണ്‍ ഇസ്ലാമിനെ നവീകരിക്കുന്നതിനെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ സമൂഹത്തിലുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലില്‍ രാജ്യത്തെ മതപരമായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ നിരവധി വ്യവസ്ഥകളുണ്ട്. ലിംഗ-വിവേചനപരമായ എല്ലാ രീതികളും നിരോധിച്ചുകൊണ്ട് കായികരംഗത്ത് ലിംഗസമത്വം നിര്‍ബന്ധമാക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
മതസ്ഥാപനങ്ങളിലെ പ്രബോധനങ്ങള്‍ പരിശോധിക്കാനും വ്യവസ്ഥയുണ്ട്, വിദ്വേഷപ്രസംഗങ്ങളില്‍ നടപടിയെടുക്കും. വിദേശഫണ്ട് മതസ്ഥാപനങ്ങള്‍ വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൊറോക്കോ, തുര്‍ക്കി, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഇമാമുമാരെ ഫ്രാന്‍സിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും പ്രസിഡന്റ് നിര്‍ദേശിച്ചു.
Discussion about this post