ലുധിയാന: ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും പൗരന്മാര്‍ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തം.
ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ‘ഭയ്യ’കളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് റാലിക്കിടെ ചന്നി പ്രസംഗിച്ചത്. യുവമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് മനീഷ് കുമാര്‍ സിങ് ബീഹാറിലെ കദം കുവാന്‍ പോലീസ് സ്റ്റേഷനില്‍ ചന്നിക്കെതിരെ പരാതി നല്‍കി
‘യുപിയില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള ആളുകളെ സംസ്ഥാനത്തേക്ക് വരാന്‍ അനുവദിക്കരുതെന്ന പഞ്ചാബ് മുഖ്യമന്ത്രിയുടെ പരാമര്‍ശം അക്രമത്തിനുള്ള ആഹ്വാനമാണ്. രാജ്യത്തെ ഏത് പൗരനും എവിടെയും പോകാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും ജനങ്ങളെ അപമാനിച്ചു. ചന്നി മാപ്പ് പറയുന്നതുവരെ പ്രതിഷേധിക്കുമെന്ന് മനീഷ്‌കുമാര്‍ പറഞ്ഞു.
പ്രതിഷേധം കനത്തതോടെ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന വാദവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി രംഗത്തെത്തി.
ഇന്നേവരെ പഞ്ചാബില്‍ വന്ന എല്ലാ കുടിയേറ്റ തൊഴിലാളികളും സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കാളികളാണ്. അവരുടെ കഠിനാധ്വാനവും പരിശ്രമവും സര്‍ക്കാര്‍ മാനിക്കുന്നു. അവരോട് വേര്‍തിരിവില്ലെന്നും സ്‌നേഹം മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Discussion about this post