ന്യൂദല്‍ഹി: രാജ്യത്തിന്റെ നിയമത്തിന് അതീതരല്ല ആരുമെന്ന് ജനീവയില്‍ യുഎന്‍ ദൗത്യസംഘത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. മാധ്യമപ്രവര്‍ത്തക റാണ അയൂബിനെ ഇന്ത്യന്‍ നിയമവ്യവസ്ഥ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച ദൗത്യസംഘത്തിന് കടുത്ത ഭാഷയിലാണ് ഇന്ത്യ മറുപടി നല്കിയത്.
അടിസ്ഥാനരഹിതവും അനാവശ്യവുമാണ് ആരോപണങ്ങള്‍. ഇന്ത്യ നിയമവാഴ്ച പവിത്രമായി കാണുകയും അത് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന രാജ്യമാണ്. ആരും അതിന് മുകളിലല്ല. ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനവുമായി മുന്നോട്ടുപോകുന്നത് യുഎന്‍ മിഷന്റെ സല്‍പ്പേരിന് മങ്ങലേല്പിക്കുമെന്ന് യുഎന്നിലെ ഇന്ത്യന്‍ അംബസഡര്‍ ട്വീറ്റ് ചെയ്തു.
ജനീവയിലെ യുഎന്‍ മാധ്യമപ്രവര്‍ത്തക റാണാ അയൂബിന് നേരെ സ്ത്രീവിരുദ്ധവും വിഭാഗീയവുമായി സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന ആരോപണത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യക്കെതിരെ വിമര്‍ശനമുയര്‍ന്നത്.
യുഎന്‍ റിപ്പോര്‍ട്ടര്‍ ഐറിന്‍ ഖാന്‍, മനുഷ്യാവകാശലേഖിക മേരി ലോലര്‍ തുടങ്ങിയവരാണ് റാണാ അയൂബിനോട് ഇന്ത്യ അനീതി നടത്തുവെന്ന് വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തിയത്. 2021 സെപ്തംബറിലാണ് റാണാ അയൂബിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്.ഫെബ്രുവരി 10ന്, ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് 1.77 കോടി രൂപയുടെ ഫണ്ട് കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം കണ്ടുകെട്ടി, ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോം വഴി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ സ്വരൂപിച്ച സംഭാവനയാണെന്നായിരുന്നു ന്യായം.
Discussion about this post