വഡോദര (ഗുജറാത്ത്): ഉക്രൈനില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയില്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തേക്ക് മടങ്ങാന്‍ തുടങ്ങി. യുദ്ധഭീതി ഉടലെടുത്തതുമുതല്‍ അച്ഛനമ്മമാര്‍ ശരിക്കും സമ്മര്‍ദ്ദത്തിലായിരുന്നു എന്നും നാട്ടിലേക്ക് മടങ്ങാനായതില്‍ ആശ്വാസമുണ്ടെന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥി അസ്ത സിന്ധ എഎന്‍ഐയോട് പറഞ്ഞു. ഏറെ സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഉക്രൈനിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് അസ്ത താമസിച്ചിരുന്നത്.
ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വലിയ ശ്രദ്ധാലുക്കളാണെന്ന് അസ്ത പറഞ്ഞു. ‘ഉക്രൈന്‍ വിടണമെന്ന് എംബസി മൂന്ന് തവണ ആവശ്യപ്പെട്ടിരുന്നു. എപ്പോഴും ഒരു വിളിപ്പുറത്ത് അവരുണ്ടെന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാണ്.’
രക്ഷിതാക്കളെന്ന നിലയില്‍ മകളുടെ സുരക്ഷയില്‍ തങ്ങള്‍ ആശങ്കാകുലരായിരുന്നുവെന്ന് ആസ്തയുടെ പിതാവ് അരവിന്ദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും വിമാന ടിക്കറ്റ് നിരക്ക് ഏകദേശം ഒരു ലക്ഷത്തില്‍ നിന്ന് 50,000 രൂപയാക്കി കുറച്ചു. അതിന്റെ പ്രയോജനം നേടാനായത് ഈ അവസരത്തില്‍ വലിയ ആശ്വാസമായെന്ന് അരവിന്ദ് കൂട്ടിച്ചേര്‍ത്തു.
Discussion about this post