മുംബൈ: ഉദ്ധവ് വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് എംഎന്‍എസ് നേതാവും ബാല്‍ താക്കറെയുടെ അനന്തരവനുമായ രാജ് താക്കറെ. സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജ് താക്കറെയുടെ വിമര്‍ശനം. ബാലാസാഹെബ് താക്കറെയുടെ വിയോഗത്തിന് ശേഷം, ഹിന്ദുത്വ ആശയമായിപ്പോലും ശിവസേനയില്‍ മരിച്ചു, ഇപ്പോള്‍ അധികാരത്തിനും പണത്തിനും വേണ്ടിയാണ് ഉദ്ധവിന്റെ പ്രവര്‍ത്തനം. അദ്ദേഹത്തെ മറ്റാരെക്കാളും നന്നായി എനിക്കറിയാം, രാജ് പറഞ്ഞു.
”ശിവസേനയിലെ പിളര്‍പ്പിന് ബിജെപി ഉത്തരവാദികളല്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് എന്നോട് പറഞ്ഞു. പിളര്‍പ്പിന് താനോ അമിത് ഷായോ ഉത്തരവാദികളല്ലെന്ന് അദ്ദേഹം പറഞ്ഞു. പിളര്‍പ്പിന് ഉത്തരവാദി ഉദ്ധവ് താക്കറെയാണ്, സഞ്ജയ് റാവത്തിന്റെ സംസാരരീതി കൊണ്ടുമാത്രം നിരവധി എംഎല്‍എമാരാണ് ശിവസേന ഉപേക്ഷിച്ചത്. കോണ്‍ഗ്രസ്സുമായും എന്‍സിപിയുമായി ചേര്‍ന്ന ശേഷം ബാല്‍താക്കറെയെപ്പോലും അവര്‍ ഉപേക്ഷിച്ചു. ഹിന്ദുഹൃദയസമ്രാട്ട് എന്നതിന് പകരം ജനാബ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ച് പോസ്റ്റര്‍ വരെയിറക്കി.
എന്തായാലും ഇപ്പോള്‍ എല്ലാദിവസവും അവര്‍ ബാലാസാഹിബിനെയും ഹിന്ദുത്വത്തെയും കുറിച്ച് സംസാരിക്കുന്നുണ്ടെന്നും നേരത്തെ മിക്ക സമയത്തും സുഖമില്ലാതെ കിടന്നിരുന്ന ഉദ്ധവ് ഇപ്പോള്‍ നിത്യവും സേനാഭവന്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി.
Discussion about this post