ബെംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിനെ കേരള രജിസ്‌ട്രേഷന്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച സെക്രട്ടറി പ്രവീണ്‍ നെട്ടാരു (32)വിനെയാണ് കഴിഞ്ഞരാത്രി വധിച്ചത്.
സുള്ള്യയിലെ ബെല്ലാരെയില്‍ ചിക്കന്‍ സെന്റര്‍ നടത്തുകയായിരുന്ന പ്രവീണ്‍ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗസംഘം പ്രവീണിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് നിരവധി തവണ വെട്ടി. സമീപത്തെ കടക്കാര്‍ സംഭവസ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടിരുന്നു. പ്രവീണിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുംകൊലയ്ക്കു പിന്നില്‍ മലയാളികളാണോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന് അഞ്ച് സംഘങ്ങളെ നിയോഗിച്ചു. ഇവരില്‍ മൂന്നു സംഘം കേരളത്തിലാകും അന്വേഷണം നടത്തുക.
പ്രവീണിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ബെല്ലാരെ പൊലീസ് സ്റ്റേഷനു മുന്നില്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. ഇതോടൊപ്പം മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിലും ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം സുള്ള്യയിലെ കലഞ്ഞയില്‍ ഇസ്ളാമിസ്റ്റുകള്‍ ഭജ്രംഗ്ദള്‍ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രവീണ്‍വധത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
പുത്തൂര്‍, സുള്ള്യ, കഡബ എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ ആറു മുതല്‍ ഇന്ന് അര്‍ദ്ധരാത്രിവരെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ജില്ലയിലെ സുള്ള്യ, കടബ, പുത്തൂര്‍ താലൂക്കുകളില്‍ വിശ്വഹിന്ദു പരിഷത്ത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
കൊലപാതകത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അപലപിച്ചു. കൊലയാളി സംഘത്തെ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. സംഭവത്തില്‍ ബെല്ലാരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post