VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
7 April, 2026
in ഭാരതം
Share
Tweet
SendTelegram

വൃന്ദാവനം (മഥുര): ആദര്‍ശരാഷ്ട്രത്തെ നിര്‍മിക്കുന്നതിനുള്ള പ്രഥമ ഘടകം സദ്ഗുണസമ്പന്നമായ സമാജമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജനാധിപത്യത്തിന്റെ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കേണ്ടത് നല്ല ആളുകളാണ്. അത്തരക്കാര്‍ക്ക് ഭരണസംവിധാനങ്ങളില്‍ സ്ഥാനമുണ്ടാകണമെങ്കില്‍ അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങളും സദ്ഗുണങ്ങളുള്ളവരാകണം. നല്ല ആളുകള്‍ എന്നതുകൊണ്ട് ഒരു പ്രത്യേക പാര്‍ട്ടിയെയോ വ്യക്തിയെയോ അല്ല പരാമര്‍ശിക്കുന്നില്ല; മറിച്ച്, യഥാര്‍ത്ഥത്തില്‍ നല്ലവരെക്കുറിച്ചാണ്. കാരണം നല്ലവര്‍ എപ്പോഴും നല്ലതേ ചെയ്യൂ, അദ്ദേഹം പറഞ്ഞു. സന്ത് ശ്രീമദ് ജഗദ്ഗുരു ദ്വാരാചാര്യ ശ്രീ മലൂക് ദാസ് മഹാരാജിന്റെ 452-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംന്യാസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.നമ്മുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മള്‍ അഴിമതിക്കാരാണെങ്കില്‍, പ്രതിനിധികളും അഴിമതിക്കാരായിരിക്കും. അതുകൊണ്ട് നമ്മള്‍ നന്മയുള്ളവരായി മാറിയാല്‍ സജ്ജനങ്ങള്‍ ഉന്നതസ്ഥാനങ്ങളിലെത്തുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല.

സമൂഹത്തില്‍ ഗോസംരക്ഷണത്തെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ട്. ഭരണകൂടമോ നിയമങ്ങളോ കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. റെഡ് സിഗ്നലിന് വിലയുണ്ടാകുന്നത് ജനങ്ങള്‍ അത് അനുസരിക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് യഥാര്‍ത്ഥ ശക്തി ഭരണസംവിധാനത്തിലല്ല, ജനങ്ങളിലാണ്. അധികാരത്തിലിരിക്കുന്നവര്‍ക്ക് ഗോസംരക്ഷണം വേണമെന്ന് ആഗ്രഹം ഉണ്ട്. അതിനുവേണ്ടി ധീരമായ നടപടികള്‍ കൈക്കൊള്ളുന്നതിനുമുമ്പ്, ഈ വിഷയത്തില്‍ സമൂഹത്തിനുള്ളില്‍ വിശാലമായ ഒരു സമവായം ഉണ്ടാകണം. പൊതുജന അവബോധം വളര്‍ത്തുകയാണ് വേണ്ടത്. സമൂഹം പശുക്കളെക്കുറിച്ച് ആദരവുള്ളവരായാല്‍ ഗോവധം സ്വയം ഇല്ലാതാകും, മോഹന്‍ ഭാഗവത് പറഞ്ഞു.

ഗോമാതാവ് എന്ന പദമുയര്‍ത്തുന്ന വൈകാരിക ഭാവത്തിനപ്പുറം ശാസ്ത്രീയമായി അതിന്റെ പ്രാധാന്യം എത്രയെന്ന് സ്ഥാപിക്കാന്‍ നമുക്ക് കഴിയണം. നാടന്‍ പശു ഭാരതത്തിന് മാത്രമല്ല, മുഴുവന്‍ ലോകത്തിനും എത്രത്തോളം പ്രയോജനകരമാണെന്ന് ജനങ്ങളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണം. പശുവിന്‍ പാലിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച്, പഞ്ചഗവ്യത്തിന്റെ സവിശേഷതകളെക്കുറിച്ച്, കാര്‍ഷിക മേഖലയില്‍ അതിന്റെ പ്രയോജനങ്ങളെക്കുറിച്ചൊക്കെ ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും അവരെ ഈ മേഖലയില്‍ പരിശീലിപ്പിക്കുകയും വേണം. ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ഇത്തരം ധാരണ ബലപ്പെട്ടാല്‍ ഗോസംരക്ഷണം ഭാരതത്തിന്റെയാകെ ഇച്ഛാശക്തിയാല്‍ സാധ്യമാകും, സര്‍സംഘചാലക് പറഞ്ഞു.

ധര്‍മ്മത്തിന്റെ പാതയാണ് സംന്യാസി സമൂഹം കാട്ടിത്തരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ആ പാതയില്‍ സഞ്ചരിക്കണമെങ്കില്‍ അവനവനിലെ അഹങ്കാരത്തെ കീഴടക്കണം. സത്യം, കാരുണ്യം, പരിശുദ്ധി, തപസ്സ് എന്നീ നാല് തൂണുകളിലാണ് ധര്‍മ്മം നിലകൊള്ളുന്നത്. കാരുണ്യമില്ലാതെ, ധര്‍മ്മം എന്ന ആശയം തന്നെ അചിന്തനീയമാണ്. സൃഷ്ടി അതിന്റെ ഗതി തുടരണമെങ്കില്‍, നാമെല്ലാവരും ഒരുമിച്ച് ഐക്യത്തോടെ ജീവിക്കണമെന്നതാണ് ധര്‍മ്മത്തിന്റെ അടിസ്ഥാന സത്ത.ഒരു വ്യക്തിയുടെ ജീവിതം ശുദ്ധവും അഹങ്കാരമുക്തവുമാകുമ്പോഴാണ് അവനില്‍ കാരുണ്യം ജനിക്കുന്നത്. അഹങ്കാരം ഉപേക്ഷിക്കുമ്പോള്‍, സ്വാഭാവികമായും ഞാനും എന്റേതും എന്ന വികാരത്തില്‍ നിന്ന് ഞാനല്ല, നീ എന്ന ഭാവത്തിലേക്ക് നമ്മള്‍ മാറും. അപ്പോള്‍ മാത്രമേ ഈ ലോകത്തിലെ എല്ലാവരുടെയും കഷ്ടപ്പാട് നമ്മുടെ സ്വന്തം കഷ്ടപ്പാടായി നാമേറ്റെടുക്കുകയുള്ളൂ. ഭാരതം ഈ പ്രപഞ്ചത്തിന്റെ ആത്മാവാണ്. നമ്മുടെ രാഷ്ട്രം പരമവൈഭവത്തിലെത്തിയാല്‍ മാത്രമേ ലോകത്തില്‍ സമൃദ്ധിയും സന്തോഷവും സമാധാനവും നിലനില്‍ക്കൂ, അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies