ന്യൂദല്‍ഹി: റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാരെ ഫ്ളാറ്റുകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അവരെ തിരിച്ചയക്കാന്‍ നടപടി ആരംഭിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം. റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാരെ പുതിയ സ്ഥലത്തേക്ക് മാറ്റാന്‍ ദല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇവരെ നാടുകടത്തുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി ബന്ധപ്പെട്ട രാജ്യവുമായി ഇതിനകം നടപടികള്‍ ആരംഭിച്ചതിനാല്‍ നിലവിലെ സ്ഥലത്ത് തന്നെ തുടരുമെന്ന് ഉറപ്പാക്കാന്‍ ദല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാടുകടത്തുന്നത് വരെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കണം. ദല്‍ഹി സര്‍ക്കാര്‍ നിലവിലെ താമസസ്ഥലം തടങ്കല്‍ പാളയമായി പ്രഖ്യാപിച്ചിട്ടില്ല. ദല്‍ഹി സര്‍ക്കാറിനോട് നിലവിലെ താമസസ്ഥലം ഉടന്‍ തടങ്കല്‍ പാളയമായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ദല്‍ഹിയിലെ ബക്കര്‍വാലയില്‍ ഫ്ളാറ്റുകള്‍ നല്‍കുമെന്നും പോലീസ് സുരക്ഷ നല്‍കുമെന്നും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ്പുരി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കണമെന്നും വിഎച്ച്പി രാജ്യാന്തര ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിനും ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാറും ആവശ്യപ്പെട്ടു.
Discussion about this post