കൊച്ചി : ഹൈന്ദവ സംന്യാസിമാര്‍ ഈശ്വര ഭജനയ്ക്കൊപ്പം സമൂഹത്തിലെ ദൈനംദിന കാര്യങ്ങളില്‍ കൂടി ഇടപെടണമെന്ന് മാര്‍ഗദര്‍ശക് മണ്ഡലം സംസ്ഥാന അധ്യക്ഷനും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി. കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച മാര്‍ഗദര്‍ശക് മണ്ഡല്‍ സംസ്ഥാന സംന്യാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ക്കെതിരെ നടപടി എടുക്കുന്ന സിപിഎം മറ്റ് മതസ്ഥരുടെ എല്ലാത്തരം ചടങ്ങുകളിലും നിര്‍ബാധം പങ്കെടുക്കുന്നു. ഇത് ബഹുസ്വര സമൂഹത്തില്‍ ഹിന്ദുവിനും ഹിന്ദുത്വത്തിനും അയിത്തം കല്‍പ്പിക്കുന്നതിന് തുല്യമാണ്. മത പരിവര്‍ത്തനം, ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയവ തടയേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഹിന്ദുസമൂഹത്തിന്‍റെ സ്വാഭിമാനം വീണ്ടെടുക്കേണ്ടത് ഈശ്വര ഭജനയ്ക്കപ്പുറം സംന്യാസിമാരുടെ കൂടി ഉത്തരവാദിത്തമാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. മാര്‍ഗ്ഗദര്‍ശക് മണ്ഡലം സംസ്ഥാന കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ, സ്വാമി ഋതാനന്ദപുരി, ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥ, ചെറുകോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ, സംബോധ് ഫൗണ്ടേഷന്‍ സംസ്ഥാന ആചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ, പുറനാട്ടുകര രാമകൃഷ്ണമഠം സ്വാമി നന്ദാത്മജാനന്ദ, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, സംസ്ഥാന കാര്യദര്‍ശി വി.ആര്‍. രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post