VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാഹുലിനെല്ലാം കുട്ടിക്കളി ; ഗുലാം നബി ആസാദിന്‍റെ കത്തിന്‍റെ പൂർണരൂപം

VSK Desk by VSK Desk
27 August, 2022
in ഭാരതം
ShareTweetSendTelegram

ബ​​​ഹു​​​മാ​​​ന്യ​​​യാ​​​യ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​യ്ക്ക്,

1970ക​​​ളു​​​ടെ മ​​​ധ്യ​​​ത്തി​​​ലാ​​​ണു ഞാ​​​ൻ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​രു​​​ന്ന​​​ത്. അ​​​ന്നു ജ​​​മ്മു ക​​​ശ്മീ​​​രി​​​ൽ ഈ ​​​പാ​​​ർ​​​ട്ടി​​​യോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കു​​​ക എ​​​ന്ന​​​ത് പ​​​ല​​​ർ​​​ക്കും ആ​​​ലോ​​​ചി​​​ക്കാ​​​ൻ പോ​​​ലും ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നി​​​ല്ല.മ​​​ഹാ​​​ത്മാ ഗാ​​​ന്ധി, നെ​​​ഹ്റു, സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ൽ, മൗ​​​ലാ​​​നാ അ​​​ബു​​​ൾ ക​​​ലാം ആ​​​സാ​​​ദ്, സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര മു​​​ൻ​​​നി​​​ര നാ​​​യ​​​ക​​​രി​​​ൽ നി​​​ന്നു പ്ര​​​ചോ​​​ദ​​​ന​​​മു​​​ൾ​​​ക്കൊ​​​ണ്ടാ​​​ണു ഞാ​​​ൻ കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നാ​​​യ​​​ത്. ക​​​ശ്മീ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നു പി​​​ജി ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷം 1973-75 കാ​​​ല​​​ത്ത് ജ​​​മ്മു ക​​​ശ്മീ​​​ർ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ബ്ലോ​​​ക്ക് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കെ, സ​​​ഞ്ജ​​​യ് ഗാ​​​ന്ധി​​​യാ​​​ണ് എ​​​ന്നെ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ എ​​​ന്ന ചു​​​മ​​​ത​​​ല ഏ​​​ൽ​​​പ്പി​​​ച്ച​​​ത്.

1977 മു​​​ത​​​ൽ സ​​​ഞ്ജ​​​യ് ഗാ​​​ന്ധി പ്ര​​​സി​​​ഡ​​​ന്‍റാ​​​യ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കൊ​​​പ്പം ജ​​​യി​​​ലി​​​ൽ നി​​​ന്നു ജ​​​യി​​​ലി​​​ലേ​​​ക്കു പോ​​​യി. ഇ​​​ന്ദി​​​ര ഗാ​​​ന്ധി​​​യു​​​ടെ അ​​​റ​​​സ്റ്റി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹൗ​​​സി​​​ലേ​​​ക്കു പ്ര​​​തി​​​ഷേ​​​ധ റാ​​​ലി ന​​​യി​​​ച്ച​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യി 1978 ഡി​​​സം​​​ബ​​​ർ 20 മു​​​ത​​​ൽ 1978 ജ​​​നു​​​വ​​​രി അ​​​വ​​​സാ​​​നം വ​​​രെ തി​​​ഹാ​​​ർ ജ​​​യി​​​ലി​​​ൽ കി​​​ട​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ല​​​ത്തെ തി​​​ഹാ​​​ർ ജ​​​യി​​​ൽ​​​വാ​​​സം. ജ​​​ന​​​താ പാ​​​ർ​​​ട്ടി​​ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ധീ​​​രോ​​​ചി​​​തം പോ​​​രാ​​​ടി പാ​​​ർ​​​ട്ടി​​​യെ വ​​​ള​​​ർ​​​ത്തി. 1978ൽ ​​​ഇ​​​ന്ദി​​​ര രൂ​​​പീ​​​ക​​​രി​​​ച്ച പാ​​​ർ​​​ട്ടി​​​ക്ക് മൂ​​​ന്നു​​​വ​​​ർ​​​ഷം കൊ​​​ണ്ട് വ​ള​രാ​​​നും 1980ൽ ​അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​ക്കു തി​​​രി​​​കെ​​​വ​​​രാ​​​നും ക​​​ഴി​​​ഞ്ഞു.

യു​​​വ​​​നേ​​​താ​​​വി​​​ന്‍റെ ദാ​​​രു​​​ണാ​​​ന്ത്യ​​​ത്തെ തു​​​ട​​​ർ​​​ന്ന് 1980ൽ ​​​ഇ​​​ന്ത്യ​​​ൻ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം ഞാ​​​ൻ ഏ​​​റ്റെ​​​ടു​​​ത്തു. സ​​​ഞ്ജ​​​യ് ഗാ​​​ന്ധി​​​യു​​​ടെ ഒ​​​ന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ 1981 ജൂ​​​ൺ 23ന് ​​​താ​​​ങ്ക​​​ളു​​​ടെ ഭ​​​ർ​​​ത്താ​​​വാ​​​യ രാ​​​ജീ​​​വ് ഗാ​​​ന്ധി​​​ക്ക് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ത്വ​​​വും ദേ​​​ശീ​​​യ കൗ​​​ൺ​​​സി​​​ൽ മെം​​​ബ​​​ർ ​​സ്ഥാ​​​ന​​​വും ന​​​ൽ​​​കാ​​​ൻ എ​​​നി​​​ക്കു ക​​​ഴി​​​ഞ്ഞ​​​ത് വ​​​ലി​​​യ അ​​​ഭി​​​മാ​​​ന​​​മാ​​​യി കാ​​​ണു​​​ന്നു. എ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ത​​​ന്നെ അ​​​ക്കൊ​​​ല്ലം 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ജീ​​​വ് ഗാ​​​ന്ധി​​​ക്ക് അ​ധ്യ​ക്ഷ ​​പ​​​ദ​​​വി കൈ​​​മാ​​​റാ​​​നും ഭാ​​​ഗ്യ​​​മു​​​ണ്ടാ​​​യി.
1982 മു​​​ത​​​ൽ 2014 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​നി​​​ടെ ഇ​​​ന്ദി​​​ര ഗാ​​​ന്ധി, രാ​​​ജീ​​​വ് ഗാ​​​ന്ധി, പി.​​​വി. ന​​​ര​​​സിം​​​ഹ​​​റാ​​​വു, ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സി​​​ങ് എ​​​ന്നി​​​വ​​​രു​​​ടെ സ​​​ർ​​​ക്കാ​​​രു​​​ക​​​ളി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യി എ​​​ന്ന​​​ത് എ​​​നി​​​ക്കു​​​ള്ള ബ​​​ഹു​​​മ​​​തി​​​യാ​​​യി കാ​​​ണു​​​ന്നു. 1980ക​​​ളു​​​ടെ മ​​​ധ്യ​​​കാ​​​ലം മു​​​ത​​​ൽ എ​​​ല്ലാ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്കു​​​മൊ​​​പ്പം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി വ​​​ഹി​​​ക്കാ​​​നും അ​​​വ​​​സ​​​രം കി​​​ട്ടി.

താ​​​ങ്ക​​​ളു​​​ടെ ഭ​​​ർ​​​ത്താ​​​വും കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യി​​​രു​​​ന്ന രാ​​​ജീ​​​വ് ഗാ​​​ന്ധി നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ബോ​​​ർ​​​ഡി​​​ൽ ഞാ​​​ൻ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. 1991ൽ ​​​അ​​​ദ്ദേ​​​ഹം കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു ശേ​​​ഷം പി.​​​വി. ന​​​ര​​​സിം​​​ഹ​​​റാ​​​വു നേ​​​തൃ​​​ത്വം കൊ​​​ടു​​​ത്ത ബോ​​​ർ​​​ഡി​​​ലും ഞാ​​​ൻ തു​​​ട​​​ർ​​​ന്നു, 1992ൽ ​​​കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ബോ​​​ർ​​​ഡ് എ​​​ന്ന സം​​​വി​​​ധാ​​​നം പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ല്ല എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കും വ​​​രെ.

നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം തു​​​ട​​​ർ​​​ച്ച​​​യാ​​​യി കോ​​​ൺ​​​ഗ്ര​​​സ് വ​​​ർ​​​ക്കി​​​ങ് ക​​​മ്മ​​​റ്റി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടും നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ടും അം​​​ഗ​​​മാ​​​യി. 35 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ രാ​​​ജ്യ​​​ത്തെ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഒ​​​രി​​​ട​​​ത്ത​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റൊ​​​രി​​​ട​​​ത്ത്, ഒ​​​രി​​​ക്ക​​​ല​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റൊ​​​രി​​​ക്ക​​​ൽ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ​​​ൻ- ചാ​​​ർ​​​ജ് പ​​​ദ​​​വി വ​​​ഹി​​​ച്ചു. ഞാ​​​ൻ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ച 90 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും അ​​​ത​​​തു കാ​​​ല​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വി​​​ജ​​​യം നേ​​​ടി എ​​​ന്ന​​​ത് സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ സൂ​​​ചി​​​പ്പി​​​ക്ക​​​ട്ടെ.

സ​​​മീ​​​പ​​​കാ​​​ല​​​ത്ത് ഏ​​​ഴു​​​വ​​​ർ​​​ഷം രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് എ​​​ന്ന പ​​​ദ​​​വി​​​യും വ​​​ഹി​​​ച്ചു. ഇ​​​തെ​​​ല്ലാം എ​​​ണ്ണി​​​പ്പ​​​റ​​​യു​​​ന്ന​​​ത് ഈ ​​​മ​​​ഹാ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​നു വേ​​​ണ്ടി എ​​​ന്‍റെ ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ൻ സ്വാ​​​ർ​​​ഥ​​​ത​​​യി​​​ല്ലാ​​​തെ ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ടി​​​വ​​​ര​​​യി​​​ടാ​​​നാ​​​ണ്. ആ​​​രോ​​​ഗ്യ​​​വും കു​​​ടും​​​ബ​​​വും വ​​​ക​​​വ​​​യ്ക്കാ​​​തെ, ജീ​​​വി​​​ത​​​ത്തി​​​ലെ ഓ​​​രോ നി​​​മി​​​ഷ​​​വും ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സേ​​​വ​​​ന​​​ത്തി​​​നു വേ​​​ണ്ടി​​​യാ​​​ണു വി​​​നി​​​യോ​​​ഗി​​​ച്ച​​​ത്.
കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ എ​​​ന്ന നി​​​ല​​​യി​​​ൽ താ​​​ങ്ക​​​ൾ യു​​​പി​​​എ-1, യു​​​പി​​​എ-2 സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ചു എ​​​ന്ന​​​തി​​​ൽ യാ​​​തൊ​​​രു സം​​​ശ​​​യ​​​വു​​​മി​​​ല്ല. എ​​​ന്നാ​​​ലും, അ​​​തി​​​നു പി​​​ന്നി​​​ൽ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ ഉ​​​പ​​​ദേ​​​ശ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു സു​​​പ്ര​​​ധാ​​​ന പ​​​ങ്കു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വ​​​രു​​​ടെ നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളെ താ​​​ങ്ക​​​ൾ വി​​​ശ്വ​​​സി​​​ക്കു​​​ക​​​യും അ​​​വ​​​ർ​​​ക്ക് അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വീ​​​തി​​​ച്ചു ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു എ​​​ന്ന​​​തും ഒ​​​രു ഘ​​​ട​​​ക​​​മാ​​​ണ്.
പ​​​ക്ഷേ ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മെ​​​ന്നു പ​​​റ​​​യ​​​ട്ടെ, രാ​​​ഹു​​​ൽ ഗാ​​​ന്ധി രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച​​​തി​​​നു ശേ​​​ഷം, പ്ര​​​ത്യേ​​​കി​​​ച്ച് 2013ൽ ​​​അ​​​ദ്ദേ​​​ഹ​​​ത്തെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി താ​​​ങ്ക​​​ൾ നി​​​യോ​​​ഗി​​​ച്ച​​​തി​​​നു ശേ​​​ഷം, ഈ ​​​പാ​​​ർ​​​ട്ടി​​​യി​​​ൽ നി​​​ല​​​നി​​​ന്നു​​​പോ​​​ന്ന മു​​​ഴു​​​വ​​​ൻ കൂ​​​ടി​​​യാ​​​ലോ​​​ച​​​നാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ത​​​ക​​​ർ​​​ത്തെ​​​റി​​​യ​​​പ്പെ​​​ട്ടു. എ​​​ല്ലാ മു​​​തി​​​ർ​​​ന്ന, പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ നേ​​​താ​​​ക്ക​​​ളും മാ​​​റ്റി​​​നി​​​ർ​​​ത്ത​​​പ്പെ​​​ട്ടു, ഒ​​​ട്ടും പ​​​രി​​​ച​​​യ​​​മി​​​ക​​​വി​​​ല്ലാ​​​ത്ത ഒ​​​രു പു​​​തി​​​യ കൂ​​​ട്ടം ആ​​​ൾ​​​ക്കാ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ തു​​​ട​​​ങ്ങി.

അ​​​പ​​​ക്വ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് സ​​​ക​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​യും മു​​​ന്നി​​​ൽ വ​​​ച്ച് രാ​​​ഹു​​​ൽ ഗാ​​​ന്ധി ഒ​​​രു സ​​​ർ​​​ക്കാ​​​ർ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് വ​​​ലി​​​ച്ചു​​​കീ​​​റി എ​​​റി​​​ഞ്ഞ​​​ത്. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ കോ​​​ർ ഗ്രൂ​​​പ്പ് ത​​​യാ​​​റാ​​​ക്കി, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ധ്യ​​​ക്ഷ​​​നാ​​​യ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച്, രാ​​​ഷ്‌​​​ട്ര​​​പ​​​തി അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സാ​​​ണ് കീ​​​റി​​​യെ​​​റി​​​യ​​​പ്പെ​​​ട്ട​​​ത്. ഈ ​​”​കു​​​ട്ടി​​​ക്ക​​​ളി’ മൂ​​​ലം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും മു​​​ഴു​​​വ​​​ൻ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും പൊ​​​തു​​​മ​​​ധ്യ​​​ത്തി​​​ൽ ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടാ​​​നി​​​ട​​​യാ​​​ക്കി. 2014ൽ ​​​യു​​​പി​​​എ​​​യ്ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യം സം​​​ഭ​​​വി​​​ക്കാ​​​ൻ മ​​​റ്റെ​​​ന്തു വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കാ​​​ളും ഈ ​​​ഒ​​​രേ​​​യൊ​​​രു പ്ര​​​വൃ​​​ത്തി​​​യാ​​​ണു കാ​​​ര​​​ണ​​​മാ​​​യ​​​ത്. 
സീ​​​താ​​​റാം കേ​​​സ​​​രി​​​യെ നി​​​ഷ്കാ​​​സ​​​നം ചെ​​​യ്ത് താ​​​ങ്ക​​​ൾ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ത്ത ശേ​​​ഷം 1998ൽ ​​​പ​​​ച്ച്മ​​​ഡി​​​യി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ ചി​​​ന്ത​​​ൻ​​​ശി​​​ബി​​​രം ന​​​ട​​​ത്തി. 2003ൽ ​​​സിം​​​ല​​​യി​​​ലും 2013ൽ ​​​ജ​​​യ്പു​​​രി​​​ലും ഓ​​​രോ​​​ന്നു ന​​​ട​​​ന്നു. മൂ​​​ന്നി​​​ട​​​ത്തും സം​​​ഘ​​​നാ​​​കാ​​​ര്യ​​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​ത്തു ഞാ​​​നാ​​​യി​​​രു​​​ന്നു.

നി​​​ർ​​​ഭാ​​​ഗ്യ​​​മെ​​​ന്നു പ​​​റ​​​യ​​​ട്ടെ, മൂ​​​ന്നു യോ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും ഒ​​​രു ശു​​​പാ​​​ർ​​​ശ​​​യും കൃ​​​ത്യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ല. 2014​​ലെ ​ലോ​​​ക​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി​​​യെ കൂ​​​ടു​​​ത​​​ൽ സ​​​ക്രി​​​യ​​​മാ​​​ക്കാ​​​ൻ ഞാ​​​നും ക​​​മ്മ​​​റ്റി​​​യി​​​ലെ മ​​​റ്റം​​​ഗ​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന് വി​​​ശ​​​ദ​​​മാ​​​യ ഒ​​​രു ക​​​ർ​​​മ​​​പ​​​ദ്ധ​​​തി മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു. പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യും അ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചു. 2014ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ൻ​​​പു സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട ശു​​​പാ​​​ർ​​​ശ​​​ക​​​ളാ​​​യി​​​രു​​​ന്നു അ​​​വ. ദൗ​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ പാ​​​ർ​​​ട്ടി ആ​​​സ്ഥാ​​​ന​​​ത്തെ സ്റ്റോ​​​ർ റൂ​​​മി​​​ൽ ഒ​​​മ്പ​​​തു​​​വ​​​ർ​​​ഷ​​​മാ​​​യി അ​​​തു പൊ​​​ടി​​​പി​​​ടി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്നു. താ​​​ങ്ക​​​ളെ​​​യും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ​​​യും ഇ​​​ക്കാ​​​ര്യം 2013 മു​​​ത​​​ൽ പ​​​ല​​​വ​​​ട്ടം ഞാ​​​ൻ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. പ​​​ക്ഷേ, അ​​​തൊ​​​ന്നു ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ പോ​​​ലും ത​​​യാ​​​റാ​​​യി​​​ല്ല.
2014 മു​​​ത​​​ൽ താ​​​ങ്ക​​​ളു​​​ടെ​​​യും രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൻ കീ​​​ഴി​​​ൽ പാ​​​ർ​​​ട്ടി അ​​​തി​​​ദ​​​യ​​​നീ​​​യ​​​മാ​​​യാ​​​ണു ര​​​ണ്ടു ലോ​​​ക​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ​​​ത്. 2014-2022 കാ​​​ല​​​ത്ത് ന​​​ട​​​ന്ന 49 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ 39 എ​​​ണ്ണ​​​വും തോ​​​റ്റു. നാ​​​ലി​​​ട​​​ത്തു മാ​​​ത്ര​​​മേ ജ​​​യി​​​ക്കാ​​​നാ​​​യു​​​ള്ളൂ. ആ​​​റി​​​ട​​​ത്ത് സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി ഭ​​​രി​​​ച്ചു. ഇ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് ആ​​​കെ ര​​​ണ്ടി​​​ട​​​ത്തു മാ​​​ത്ര​​​മാ​​​ണു ഭ​​​ര​​​ണം. മ​​​റ്റു ര​​​ണ്ടു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ള​​​രെ നേ​​​രി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ സ​​​ഖ്യ​​​സ​​​ർ​​​ക്കാ​​​രും.

2019ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പോ​​​ടെ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥി​​​തി വീ​​​ണ്ടും ദ​​​യ​​​നീ​​​യ​​​മാ​​​യി. രാ​​​ഹു​​​ൽ ഗാ​​​ന്ധി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും താ​​​ങ്ക​​​ൾ ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​​വു​​​ക​​​യും ചെ​​​യ്തു. മൂ​​​ന്നു​​​വ​​​ർ​​​ഷ​​​മാ​​​യി ആ ​​​പ​​​ദ​​​വി​​​യി​​​ൽ താ​​​ങ്ക​​​ൾ തു​​​ട​​​രു​​​ന്നു. യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്ഥാ​​​പ​​​ന​​​പ​​​ര​​​മാ​​​യ വ്യ​​​ക്തി​​​ത്വം ത​​​ക​​​ർ​​​ത്തെ​​​റി​​​ഞ്ഞ “റി​​​മോ​​​ട്ട് ക​​​ൺ​​​ട്രോ​​​ൾ മോ​​​ഡ​​​ൽ’ ഇ​​​പ്പോ​​​ൾ പാ​ർ​ട്ടി​യി​ലും പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും ദ​​​യ​​​നീ​​​യം. താ​​​ങ്ക​​​ൾ കേ​​​വ​​​ല​​​മൊ​​​രു നാ​​​മ​​​മാ​​​ത്ര അ​​​ധി​​​കാ​​​ര​​​കേ​​​ന്ദ്രം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ, രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യോ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡു​​​മാ​​​രോ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രോ ആ​​​ണ് സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ന്ന​​​ത്.

2020 ഓ​​​ഗ​​​സ്റ്റി​​​ൽ ഞാ​​​നും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രു​​​മ​​​ട​​​ങ്ങ​​​ളു​​​ന്ന 22 മ​​​റ്റു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളും പാ​​​ർ​​​ട്ടി നേ​​​രി​​​ടു​​​ന്ന പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​യ അ​​​വ​​​സ്ഥ​​​യും പ്ര​​​ശ്ന​​​ങ്ങ​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി താ​​​ങ്ക​​​ൾ​​​ക്കൊ​​​രു ക​​​ത്തെ​​​ഴു​​​തി. അ​​​തി​​​ന്‍റെ പേ​​​രി​​​ൽ ഞ​​​ങ്ങ​​​ൾ പ​​​ര​​​സ്യ​​​മാ​​​യി നി​​​ന്ദ്യ​​​മാ​​​യ രീ​​​തി​​​യി​​​ൽ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ന്നു പാ​​​ർ​​​ട്ടി​​​യെ ന​​​യി​​​ക്കു​​​ന്ന മു​​​ഖ​​​സ്തു​​​തി​​​ക്കാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ജ​​​മ്മു​​​വി​​​ൽ എ​​​ന്‍റ ശ​​​വ​​​മ​​​ഞ്ച ഘോ​​​ഷ​​​യാ​​​ത്ര ന​​​ട​​​ത്തി. ഈ ​​​അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​വ​​​രെ പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും രാ​​​ഹു​​​ൽ ഗാ​​​ന്ധി നേ​​​രി​​​ട്ടും ഡ​​​ൽ​​​ഹി​​​യി​​​ൽ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​യാ​​​യി​​​രു​​​ന്നു. മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി ക​​​പി​​​ൽ സി​​​ബ​​​ലി​​​ന്‍റെ വീ​​​ടാ​​​ക്ര​​​മി​​​ക്കാ​​​ൻ ഇ​​​തേ സ്തു​​​തി​​​പാ​​​ഠ​​​ക​​​രു​​​ടെ ഗൂ​​​ണ്ട​​​ക​​​ൾ തു​​​നി​​​ഞ്ഞു. താ​​​ങ്ക​​​ളും ബ​​​ന്ധു​​​ക്ക​​​ളും നേ​​​രി​​​ടു​​​ന്ന കേ​​​സു​​​ക​​​ളെ കോ​​​ട​​​തി​​​ക​​​ളി​​​ൽ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന ആ​​​ളാ​​​ണ് ക​​​പി​​​ൽ സി​​​ബ​​​ൽ എ​​​ന്ന​​​തും ഓ​​​ർ​​​ക്കു​​​ക.

പാ​​​ർ​​​ട്ടി​​​യു​​​ടെ ദൗ​​​ർ​​​ബ​​​ല്യ​​​ങ്ങ​​​ളും അ​​​തി​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളും അ​​​വ​​​യ്ക്കു​​​ള്ള പ​​​രി​​​ഹാ​​​ര​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളും ഒ​​​രു ക​​​ത്തി​​​ലൂ​​​ടെ താ​​​ങ്ക​​​ളെ അ​​​റി​​​യി​​​ച്ചു എ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് 23 മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ ചെ​​​യ്ത ഏ​​​ക അ​​​പ​​​രാ​​​ധം. അ​​​വ​​​യെ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം, പ്ര​​​ത്യേ​​​കം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത വി​​​പു​​​ല​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ ഞ​​​ങ്ങ​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യും അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്തു.
ഇ​​​നി​​​യൊ​​​രി​​​ക്ക​​​ലും തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വി​​​ധ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വം ഒ​​​രു​​​കൂ​​​ട്ടം ഉ​​​പ​​​ജാ​​​പ​​​ക​​​വൃ​​​ന്ദം കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. പാ​​​ർ​​​ട്ടി സ​​​മ​​​ഗ്ര​​​മാ​​​യി ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. മ​​​ട​​​ങ്ങി​​​വ​​​ര​​​വ് അ​​​സാ​​​ധ്യ​​​മാ​​​ണ്. എ​​​ല്ലാ​​​റ്റി​​​നു​​​മു​​​പ​​​രി, ഇ​​​നി “തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ആ​​​ൾ’ കേ​​​വ​​​ല​​​മൊ​​​രു പാ​​​വ​​​യോ ച​​​ര​​​ടോ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യും.

ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ന​​​മു​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ ഇ​​​ടം ബി​​​ജെ​​​പി​​​ക്കും, സം​​​സ്ഥാ​​​ന​​​ത​​​ല​​​ങ്ങ​​​ളി​​​ൽ പ്രാ​​​ദേ​​​ശി​​​ക പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും നാം ​​​കൈ​​​വി​​​ട്ടു​​​കൊ​​​ടു​​​ത്തു​​​ക​​​ഴി​​​ഞ്ഞു. ഒ​​​ട്ടും ഗൗ​​​ര​​​വ​​​സ്വ​​​ഭാ​​​വ​​​മി​​​ല്ലാ​​​ത്ത ഒ​​​രു വ്യ​​​ക്തി​​​യെ എ​​​ട്ടു​​​വ​​​ർ​​​ഷ​​​മാ​​​യി ഈ ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​മ​​​പ്പാ​​​ടെ ഏ​​​ൽ​​​പ്പി​​​ച്ചു എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​നൊ​​​ക്കെ കാ​​​ര​​​ണം.

സം​​​ഘ​​​ട​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക്രി​​​യ അ​​​പ്പാ​​​ടെ നാ​​​ട​​​ക​​​ങ്ങ​​​ളും ത​​​ട്ടി​​​പ്പു​​​ക​​​ളു​​​മാ​​​ണ്. രാ​​​ജ്യ​​​ത്തെ​​​വി​​​ടെ​​​യും സം​​​ഘ​​​ട​​​ന​​​യു​​​ടെ ഒ​​​രു ത​​​ല​​​ത്തി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക്രി​​​യ ന​​​ട​​​ന്നി​​​ട്ടി​​​ല്ല. 24 അ​​​ക്ബ​​​ർ റോ​​​ഡി​​​ൽ ഇ​​​രു​​​ന്ന് എ​​​ഐ​​​സി​​​സി​​​യെ ന​​​യി​​​ക്കു​​​ന്ന ഒ​​​രു​​​കൂ​​​ട്ടം സ്വാ​​​ർ​​​ഥ​​​മോ​​​ഹി​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന ഭാ​​​ര​​​വാ​​​ഹി​​​പ്പ​​​ട്ടി​​​ക​​​യ്ക്ക് അ​​​വ​​​രു​​​ടെ കു​​​റെ പി​​​ണ​​​യാ​​​ളു​​​ക​​​ൾ തു​​​ല്യം​​​ചാ​​​ർ​​​ത്തി​​​ക്കൊ​​​ടു​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തി​​​നു സ്വാ​​​ത​​​ന്ത്യം നേ​​​ടി​​​ത്ത​​​രാ​​​ൻ വേ​​​ണ്ടി​​​യു​​​ണ്ടാ​​​യ വ​​​ലി​​​യൊ​​​രു ദേ​​​ശീ​​​യ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ന്നും രൂ​​​പം​​​കൊ​​​ണ്ട ഈ ​​​പാ​​​ർ​​​ട്ടി​​​യെ ഇ​​​തു​​​പോ​​​ലൊ​​​രു കോ​​​ല​​​ത്തി​​​ലാ​​​ക്കി​​​യ​​​തി​​​ൽ എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ൾ. സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ 75ാം വാ​​​ർ​​​ഷി​​​ക​​​സ​​​മ​​​യ​​​ത്ത് ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന് ഇ​​​ത്ത​​​ര​​​മൊ​​​രു അ​​​വ​​​സ്ഥ വേ​​​ണ്ടി​​​യി​​​രു​​​ന്നോ എ​​​ന്ന് നേ​​​തൃ​​​ത്വം സ്വ​​​യം ചോ​​​ദി​​​ക്കേ​​​ണ്ട​​​താ​​​ണ്.

ഇ​​​ന്ദി​​​ര ഗാ​​​ന്ധി, സ​​​ഞ്ജ​​​യ് ഗാ​​​ന്ധി, താ​​​ങ്ക​​​ളു​​​ടെ ഭ​​​ർ​​​ത്താ​​​വ് അ​​​ട​​​ക്കം ഈ ​​​കു​​​ടും​​​ബ​​​ത്തി​​​ലെ എ​​​ല്ലാ​​​വ​​​രു​​​മാ​​​യും ഞാ​​​ൻ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ഏ​​​റെ അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​റി​​​യാ​​​മ​​​ല്ലോ. ആ ​​​രീ​​​തി​​​യി​​​ൽ​​​ത്ത​​​ന്നെ താ​​​ങ്ക​​​ളു​​​മാ​​​യും എ​​​ല്ലാ സ​​​ന്ദി​​​ഗ്ധാ​​​വ​​​സ്ഥ​​​യി​​​ലും വ്യ​​​ക്തി​​​ബ​​​ന്ധം തു​​​ട​​​രു​​​ക​​​ത​​​ന്നെ ചെ​​​യ്യും.രാ​​​ജ്യ​​​ത്തി​​​ന് ഇ​​​ന്നു ശ​​​രി​​​യാ​​​യ​​​തെ​​​ന്തോ അ​​​തി​​​നു വേ​​​ണ്ടി പോ​​​രാ​​​ടാ​​​നു​​​ള്ള മ​​​ന​​​സും ശേ​​​ഷി​​​യും ഉ​​​പ​​​ജാ​​​പ​​​ക​​​ർ ന​​​യി​​​ക്കു​​​ന്ന കോ​​​ൺ​​​ഗ്ര​​​സി​​​ന് ന​​​ഷ്ട​​​മാ​​​യി​​​രി​​​ക്കു​​​ന്നു. “ഭാ​​​ര​​​ത് ജോ​​​ഡോ’ യാ​​​ത്ര ആ​​​രം​​​ഭി​​​ക്കും മു​​​മ്പ് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ഒ​​​രു “കോ​​​ൺ​​​ഗ്ര​​​സ് ജോ​​​ഡോ’ പ​​​രി​​​പാ​​​ടി​​​യാ​​​ണ് പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ആ​​​ദ്യം ന​​​ട​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ, അ​​​ങ്ങേ​​​യ​​​റ്റം വേ​​​ദ​​​ന​​​യോ​​​ടെ​​​യും ഹൃ​​​ദ​​​യ​​​ഭാ​​​ര​​​ത്തോ​​​ടെ​​​യും ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യു​​​ള്ള എ​​​ന്‍റെ അ​​​ര​​​നൂ​​​റ്റാ​​​ണ്ട​​​ത്തെ ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പാ​​​ർ​​​ട്ടി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക അം​​​ഗ​​​ത്വ​​​വും മ​​​റ്റെ​​​ല്ലാ സ്ഥാ​​​ന​​​ങ്ങ​​​ളും ഇ​​​തി​​​നാ​​​ൽ രാ​​​ജി​​​വ​​​യ്ക്കു​​​ന്നു.
                                                   വി​ശ്വ​സ്ത​ത​യോ​ടെ,

                                               ഗു​ലാം ന​ബി ആ​സാ​ദ്

ShareTweetSendShareShare

Latest from this Category

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

സംസ്‌കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി ; അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമവാസികള്‍ക്ക് ആയുധപരിശീലനം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; വിമാനത്തിൽ 242 യാത്രക്കാർ, അപകടം ടേക് ഓഫിനിടെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

സംസ്‌കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര

അസത്യങ്ങള്‍ക്കും അര്‍ദ്ധസത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ: ഡോ.എ.ബിജുകുമാര്‍

കണ്ണുകൊണ്ട് സംസാരിക്കാൻ നേത്രവാദ്

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies