ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ‘ഭാരത് ഗൗരവ്’ സ്‌കീമില്‍പ്പെട്ട ട്രെയിന്‍ സർവീസ് ഓണം അവധിക്കാലത്ത് കേരളത്തിലെത്തും. ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടി റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് ഭാരത് ഗൗരവ്.
ട്രെയിന്‍ യാത്ര, താമസസൗകര്യം, കാഴ്ചകള്‍ കാണാനുള്ള അവസരം, ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, യാത്രാ ഗൈഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഭാരത് ഗൗരവ് സ്‌കീമില്‍ ഒരുക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയും ഉലറെയില്‍(ULA RAIL) ട്രാവല്‍ ടൈംസും സംയുക്തമായി ഒരുക്കുന്ന ട്രെയിനാണ് കേരളത്തിലെത്തുക.
സെപ്തംബര്‍ 2 ന് കേരളത്തിലെത്തുന്ന ട്രെയിന്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, കണ്ണൂര്‍-കാസര്‍ഗോഡ് വഴി മംഗളൂരുവിലേക്ക് പോകും. മൈസൂര്‍, ഹംപി, ഹൈദരാബാദ്, റാമോജി, ഔറംഗാബാദ്, എല്ലോറ, അജന്ത, സ്റ്റിച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങള്‍ ഈ പാക്കേജിന്‍റെ ഭാഗമായി സന്ദര്‍ശിക്കാനാകും.
Discussion about this post