ന്യൂഡൽഹി: ചൈന അതിർത്തിയിൽ സുരക്ഷ കർശനമാക്കാനൊരുങ്ങി ഇന്ത്യ. സുരക്ഷ, സമാധാന പരിപാലനം എന്നിവയ്‌ക്ക് പുറമേ അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കുമെന്ന് സൈന്യം വ്യക്തമാക്കി.
നിയന്ത്രണരേഖയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് വഴി വനമേഖലകളിലുമുള്ള ഒളിത്താവളങ്ങൾ കണ്ടെത്താൻ സഹായകമാകും. റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം എന്നിവയാകും ആദ്യഘട്ടത്തിൽ നടത്തുക. സാറ്റ്‌ലൈറ്റ് വഴി വിവരങ്ങൾ അറിയാനുള്ള സംവിധാനവും സജ്ജമാക്കും.
നിയന്ത്രണ മേഖലയിലെ കാലാവസ്ഥ വെല്ലുവിളിയാണെന്നും മഴയ്‌ക്ക് ശേഷം പ്രദേശങ്ങൾ കൂടുതൽ വഴുവഴുപ്പുള്ളതായി മാറുമെന്നും സൈനികനായ ജിതേന്ദ്ര സിംഗ് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും സൈന്യം പട്രോളിംഗ് നടത്തുന്നുണ്ട്. ചൈനയ്‌ക്ക് ഉചിതമായ മറുപടി നൽകാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കിഴക്കൻ ലഡാക്കിൽ 2020 ഏപ്രിലിൽ നടന്ന ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതെന്ന് സൈന്യം പറഞ്ഞു.
Discussion about this post