കൊല്‍ക്കത്ത: പാര്‍ത്ഥാ ചാറ്റര്‍ജിക്കും അനുബ്രത മൊണ്ടലിനും പിന്നാലെ മമതാ ബാനര്‍ജിയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനര്‍ജിയും അഴിമതിക്കുരുക്കില്‍. കല്‍ക്കരി കള്ളക്കടത്ത് കേസില്‍ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെ കൊല്‍ക്കത്തയ്ക്കടുത്തുള്ള സാള്‍ട്ട്ലേക്ക് സിജിഒ കോംപ്ലക്സിലുള്ള ഇ ഡി ഓഫീസിലാണ് അഭിഷേക് ബാനര്‍ജി ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇ ഡി നോട്ടീസ് നല്‍കിയതിന് പിന്നാലെ അന്വേഷണത്തിനെതിരെ സൈബര്‍ ആക്രമണവുമായി തൃണമൂല്‍ മന്ത്രിമാരും നേതാക്കളും മന്ത്രിമാരും രംഗത്തെത്തി.
കേന്ദ്ര ഏജന്‍സികള്‍ ബിജെപിയുടെ കളിപ്പാവകളാണെന്ന ആക്ഷേപത്തോടെ അഭിഷേക് ബാനര്‍ജി തന്നെയാണ് പ്രചരണത്തിന് തുടക്കമിട്ടത്. അഴിമതിക്കേസുകളില്‍ സംശയത്തിന്റെ നിഴലിലുള്ള നേതാക്കന്മാര് കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രചരണത്തില്‍ പരസ്യമായി രംഗത്തുണ്ട്. ഇ ഡിയുടെ നിരീക്ഷണത്തിലുള്ള ടിഎംസി നേതാവ് മൊളോയ് ഘട്ടക് ഇത് അനാവശ്യമായ അന്വേഷണമാണെന്ന് ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ഹൃദയത്തില്‍ വിജയിക്കാന്‍ കഴിയാത്തതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കുന്നതെന്നാണ് മൊളോയ് ഘട്ടക്കിന്റെ ആക്ഷേപം.
അതേസമയം അന്വേഷണത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ തൃണമൂല്‍ നേതാക്കള്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ബിജെപി വക്താവ് .സമിക് ഭട്ടാചാര്യ പ്രതികരിച്ചു..
അധ്യാപകനിയമന അഴിമതിയില്‍ മുന്‍ മന്ത്രി പാര്ത്ഥാചാറ്റര്ജിയും കാലിക്കടത്ത് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനിരുദ്ധ് മൊണ്ടലും ജയിലിലാണ്. ഇതിനുപിന്നാലെയാണ് കല്ക്കരിയിടപാടില് കൈക്കൂലി വാങ്ങിയെന്ന കേസില്‍ ദേശീയ ജനറല്‍ സെക്രട്ടറി തന്നെ കുരുക്കിലാകുന്നത്.
Discussion about this post