ചെന്നൈ: എ ഐ എഡി എം കെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനി സ്വാമിയെ തെരഞ്ഞെടുത്ത ജനറല്‍ കൗണ്‍സില്‍ യോഗ തീരുമാനത്തിന് മദ്രാസ് ഹൈക്കോടതിയുടെ അംഗീകാരം. ഒ.പനീര്‍ശെല്‍വത്തിന് അനുകൂലമായി ആഗസ്ത് 17-ന് സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
പളനിസ്വാമിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്ത ജൂലൈ 11ന്‍റെ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗം അസാധുവാക്കിയ ജസ്റ്റിസ് ജി. ജയചന്ദ്രന്‍റെ വിധി ചോദ്യം ചെയ്തുള്ള അപ്പീലുകള്‍ ജസ്റ്റിസ് എം. ദുരൈസ്വാമിയും ജസ്റ്റിസ് സുന്ദര്‍ മോഹനും അനുവദിക്കുകയായിരുന്നു.
സിംഗിള്‍ ബെഞ്ചിന്‍റെ വിധിയെത്തുടര്‍ന്ന് കോര്‍ഡിനേറ്റര്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍ പദവികള്‍ പങ്കിട്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് വാദവുമായി പനീര്‍ശെല്‍വം രംഗത്തുവന്നിരുന്നെങ്കിലും അത് അംഗീകരിക്കാന്‍ ഇ പി എസ് പക്ഷം തയ്യാറായിരുന്നില്ല. പാര്‍ട്ടി ബൈലോയില്‍ ഭേദഗതികള്‍ വരുത്താന്‍ ജനറല്‍ കൗണ്‍സിലിന് മാത്രമേ അധികാരമുള്ളൂവെന്ന് പളനിസ്വാമി ചൂണ്ടിക്കാട്ടി.
Discussion about this post