ന്യൂഡൽഹി: ഇന്ത്യാഗേറ്റിൽ നേതാജിയുടെ പൂർണ്ണകായ പ്രതിമ യാഥാർത്ഥ്യമാകുന്നു.സെപ്റ്റംബർ 8-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിമ അനാച്ഛാദനം ചെയ്യുക. മാർബിളിൽ നിർമ്മിതമാണ് പൂർണ്ണകായ പ്രതിമ. ഇന്ത്യാ ഗേറ്റിലെ മേലാപ്പിന് താഴെയാകും പ്രതിമ സ്ഥാപിക്കുക.
നിലവിലുള്ള ഹോളോംഗ്രം പ്രതിമയ്‌ക്ക് പകരമാണ് മാർബിൾ പ്രതിമ നിർമ്മിച്ചത്. ഏകദേശം 30 അടി ഉയരത്തിലുള്ള പ്രതിമ അരുൺ യോഗിരാജ് ആണ് നിർമ്മിച്ചിരിക്കുന്നത്. പ്രതിമയ്‌ക്ക് 90 ടൺ ഭാരമുണ്ട്. ജനുവരിയിലാണ് ഇന്ത്യാ ഗേറ്റിന് താഴെ നേതാജിയുടെ മഹത്തായ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി എല്ലാം നൽകിയ ഇതിഹാസ പുരുഷന്‍റെ സ്മരണയ്‌ക്കാണ് പ്രതിമയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.രാജ്യം നേതാജിയോട് ഏറെ കടപ്പെട്ടിരിക്കുന്നതായും പ്രതിമ അദ്ദേഹത്തിനോടുള്ള കടംവീട്ടലാണെന്നും മോദി സൂചിപ്പിച്ചിരുന്നു. ഇന്നത്തെ ജീവിതത്തിലും രാഷ്‌ട്രീയത്തിലും നേതാജിയുടെ മൂല്യങ്ങളും ആശയങ്ങളും പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മകൾ അനിതാ ബോസും വ്യക്തമാക്കിയിരുന്നു.
Discussion about this post