ന്യുദല്‍ഹി: രാജ്പഥ് കര്‍ത്തവ്യപഥ് ആകാന്‍ ഒരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധിനിവേശത്തിന്‍റെ അടയാളങ്ങള്‍ മായ്ക്കണമെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ സന്ദേശത്തെ മുന്‍നിര്‍ത്തിയാണ് നടപടി. ഇന്ത്യാഗേറ്റില്‍ എട്ടാം തീയതി നേതാജി സുഭാഷ്ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കുന്നതോടൊപ്പം കര്‍ത്തവ്യപഥ് പ്രഖ്യാപനവും ഉണ്ടായേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിനായി ഏഴിന് എന്‍ഡിഎംസി യോഗം ചേരും. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതിഭവന്‍ വരെയുള്ള പാതയാണ് കര്‍ത്തവ്യപഥ് ആകുന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്കുള്ള പാതയുടെ റേസ്‌കോഴ്‌സ് റോഡ് എന്ന പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്ന് മാറ്റിയിരുന്നു.
Discussion about this post