ചെന്നൈ: ‘ഇവിടെ ജോയ്മാലയ്ക്ക് സുഖമാണ്. ആള് ഉഷറാണ്’ തമിഴ്നാട്ടിലെ ശ്രീവില്ലിപ്പുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിലെ ജോയ്മാല എന്ന ആനയുടെ സുഖവിവരങ്ങള്‍ പങ്കുവച്ചാണ് തമിഴ്നാട് സര്‍ക്കാരിന്റെ അവകാശവാദം. ആനയെ പീഡിപ്പിക്കുകയാണ് എന്ന് ആരോപിച്ച് മൃഗാവകാശസംഘടനയായ പിഇടിഎ രംഗത്തെത്തിയതിന് മറുപടിയായി വീഡിയോ സഹിതമാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്.
പെറ്റയുടെ ആരോപണത്തെത്തുടര്‍ന്ന് ജോയ്മാല തമിഴകത്ത് വലിയ ചര്‍ച്ചയായിരുന്നു. ആനയെ പരിപാലിക്കാന്‍ പ്രത്യേക സംവിധാനമുണ്ടെന്നും ക്ഷേത്രത്തോട് ചേര്‍ന്ന് കുളിക്കാനുള്ള സൗകര്യമടക്കം സജ്ജമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ിഴ്നാട് സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട വീഡിയോ പുറത്തുവിട്ടത്. ആനയുടെ ദുരിതക്കാഴ്ചകള്‍ വിവരിക്കുന്ന വീഡിയോ സഹിതമാണ് നേരത്തെ പെറ്റ ആരോപണം ഉന്നയിച്ചിരുന്നത്.
ആസാമില്‍ നിന്നാണ് ജോയ്മാല ശ്രീവില്ലിപ്പുത്തൂരിലെ ആണ്ടാള്‍ ക്ഷേത്രത്തിലെത്തിച്ചത്. ജോയ്മാല പാപ്പാന്മാര്ക്കൊപ്പം നില്ക്കുന്ന ദൃശ്യങ്ങളോടെയാണ് പെറ്റയുടെ വീഡിയോ ആരംഭിക്കുന്നത്. ആനയെ ക്ഷേത്രത്തില്‍ അനധികൃതമായി പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് അടിക്കുറിപ്പ്.ആനയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും അതിലുണ്ട്.
ആനയെ തല്ലുന്നത് ആദ്യ വീഡിയോ ചര്‍ച്ചയായതോടെ പാപ്പാനെ പാപ്പാനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ക്രൂരതയ്ക് മാത്രം മാറ്റമുണ്ടായില്ല. അവളെ ഒരു ഷെഡില്‍ ദിവസം 16 മണിക്കൂര്‍ വരെ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണെന്നും പെറ്റ ആരോപിച്ചു.
അതിനിടെ തമിഴ്നാട് സര്‍ക്കാരിന്റെ വീഡിയോയില്‍ കാണുന്ന കുളം അടുത്തിടെ പൊതുജനങ്ങള്‍ക്കായി സൃഷ്ടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പെറ്റ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post