ചെന്നൈ: സിനിമയില്‍ ഇരുപത്തഞ്ചാണ്ട് പിന്നിട്ട തമിഴകത്തിന്‍റെ ‘സിങ്കം’ സൂര്യക്ക് ആശംസകളുമായി കുട്ടിക്കാലത്തെ ചിത്രം പങ്കിട്ട് അനുജനും സൂപ്പര്‍താരവുമായ കാര്‍ത്തി. ‘രാത്രിയും പകലുമില്ലാതെ അദ്ദേഹം കഠിനമായി പ്രയത്‌നിച്ചു. കുറവുകളെക്കുറിച്ച് കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോ മൈനസിനെയും സൂര്യ വലിയ പ്ലസുകളാക്കി മാറ്റി. ആ കുട്ടിക്കാലം സ്വന്തം ബാല്യങ്ങളെ രൂപപ്പെടുത്തുന്നതില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പ്രേരണയാകാവുന്നതാണ്. ഹൃദയവിശാലത കൊണ്ടും മാതൃകയാണ് എന്‍റെ സഹോദരന്‍,’ കാര്‍ത്തി ട്വീറ്റ് ചെയ്തു.
‘സുന്ദരമായ, അനുഗൃഹീതമായ 25 വര്‍ഷം.. സ്വപ്നം… വിശ്വാസം… നിങ്ങളുടെ സൂര്യ എന്നായിരുന്നു സിനിമാജീവിതത്തിനല്‍ കാല്‍നൂറ്റാണ്ട് പിന്നിട്ട ദിവസം സൂര്യയുടെ ട്വീറ്റ്. അതിന് പിന്നാലെയാണ് കാര്‍ത്തി ബാല്യകാലചിത്രം പുറത്തുവിട്ട് ആശംസകള്‍ നേര്‍ന്നത്.
Discussion about this post