റായ്പൂർ (ഛത്തിസ്ഗഢ് ): ആർ എസ് എസ്, വിവിധ ക്ഷേത്ര സംഘടനാ പ്രതിനിധികൾ ഒത്തുചേരുന്ന രണ്ട് ദിവസത്തെ അഖില ഭാരതീയ സമന്വയ ബൈഠക്ക് നാളെ ആരംഭിക്കും. 12 ന് വൈകിട്ട് സമാപിക്കുന്ന ബൈഠക്കിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 36 സംഘടനകളുടെ പ്രധാന ഭാരവാഹികൾ പങ്കെടുക്കുമെന്ന് ആർ എസ് എസ് അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമാജത്തിന്‍റെ എല്ലാ മേഖലകളിലും ദേശീയ കാഴ്ചപ്പാടിലൂന്നി തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനകളുണ്ട്. സാമ്പത്തിക, സാമാജിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം അത്തരം മുന്നേറ്റങ്ങൾ നടക്കുന്നു. ആ പ്രസ്ഥാനങ്ങളുടെ പ്രവർത്തന രീതികൾ പരസ്പരം മനസ്സിലാക്കുകയും ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തുകയും ചർച്ച ചെയ്യുകയുമാണ് രണ്ട് ദിവസത്തെ ബൈഠക്കിന്‍റെ ലക്ഷ്യമെന്ന് സുനിൽ അംബേക്കർ പറഞ്ഞു. പരിസ്ഥിതി, സാമാജിക സമരസത, സദ്ഭാവന , കുടുംബ പ്രബോധനം തുടങ്ങിയ വിഷയങ്ങളിലും ചർച്ച നടക്കും.
ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ അഖില ഭാരതീയ സഹ പ്രചാർ പ്രമുഖ് നരേന്ദ്രകുമാർ , റായ്പൂർ മഹാ നഗർ സംഘചാലക് മഹേഷ് ഭി ഡ എന്നിവരും പങ്കെടുത്തു.
Discussion about this post