കാലിഫോര്‍ണിയ(യുഎസ്എ): ശാസ്ത്രപുരോഗതിയുടെ വിലയിരുത്തല്‍ നടക്കേണ്ടത് സാമ്പത്തിക നേട്ടങ്ങളുടെ മാത്രം അടിസ്ഥാനത്തിലാവരുതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പാരിസ്ഥിതികവും ധാര്‍മ്മികവുമായ വിശാല കാഴ്ചപ്പാട് അതിന് ആധാരമാവണം. പാരമ്പര്യവിജ്ഞാനങ്ങളെപ്പറ്റി ശരിയായി ധാരണയില്ലെങ്കില്‍ മുന്‍കാലങ്ങളിലെ എല്ലാ ശാസ്ത്രീയ അന്വേഷണങ്ങളും അന്ധവിശ്വാസങ്ങളായി മാത്രമേ കണക്കാക്കൂ. അതുകൊണ്ട് ആധുനിക സാങ്കേതികവിദ്യയുടെയും പാരമ്പര്യത്തിന്റെയും നൈതികസംയോജനം സാധ്യമാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി ക്ലബ്ബില്‍ ത്രൈവ് 2026 ഗ്ലോബല്‍ സയന്‍സ് ഇന്നവേഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
കൃത്രിമബുദ്ധി, സുസ്ഥിരത, ആരോഗ്യം എന്നീ മൂന്ന് പ്രധാന വിഷയങ്ങളെ മുന്‍നിര്‍ത്തി നടന്ന സമ്മേളനത്തില്‍ നോബല്‍ സമ്മാന ജേതാക്കള്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങി അനേകം പ്രമുഖര്‍ പങ്കെടുത്തു. ഇരുപതിലധികം രാജ്യങ്ങളിലെ കോണ്‍സല്‍ ജനറല്‍മാരും പരിപാടിയില്‍ സംബന്ധിച്ചു.
ഫിസിക്‌സില്‍ നോബല്‍ നേടിയ മുന്‍ യുഎസ് ഊര്‍ജ്ജ സെക്രട്ടറി പ്രൊഫ. സ്റ്റീവന്‍ ചു, മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍. മക്മാസ്റ്റര്‍, ഗൂഗിള്‍ സ്ഥാപക ബോര്‍ഡ് അംഗം രാം ശ്രീറാം, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. ജൂലിയറ്റ് ജെറാര്‍ഡ്, ഖോസ്ല വെഞ്ച്വേഴ്‌സ് സ്ഥാപകന്‍ വിനോദ് ഖോസ്ല തുടങ്ങിയവരാണ് നിര്‍ണായക വിഷയങ്ങള്‍ അവതരിപ്പിച്ചത്.




















Discussion about this post