ചെന്നൈ: അഞ്ജനസുത മന്ദിരത്തിലെ ഗോശാലയില്‍ പോയതിന്റെയും ഗോശാലയിലെ പശുക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം ലഭിച്ചതിന്‍റെ ധന്യമായ അനുഭവങ്ങള്‍ പങ്ക് വച്ച് പി.വി.സിന്ധു. കഴിഞ്ഞ ദിവസമാണ് സിന്ധു അഞ്ജനസുത ശ്രീ യോഗാഞ്ജനേയ സ്വാമി മന്ദിരം സന്ദര്‍ശിച്ചത്. നന്ദി, നന്ദി എന്ന അടിക്കുറിപ്പോടെയാണ് പശുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇത് നാടിന്‍റെ പൈതൃകവും അഭിമാനവുമാണെന്ന് സിന്ധു കുറിച്ചു. അനുഗ്രഹീതമാണ് അഞ്ജനസുത ശ്രീയോഗാഞ്ജനേയസ്വാമിമന്ദിരമെന്നും അവിടെയെത്താനായത് പുണ്യമാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.
Discussion about this post