ന്യൂദല്‍ഹി: കൊവിഡ് മഹാമാരിക്കാലത്ത് കേന്ദ്രം നടപ്പാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന മൂന്നു മാസം കൂടി തുടരാന്‍ കേന്ദ്രമന്ത്രി സഭ അനുമതി നല്‍കി. നവരാത്രി, ദസറ, നബിദിനം, ദീപാവലി, ഛഠ് പൂജ, ഗുരുനാനാക് ദേവ് ജയന്തി, ക്രിസ്മസ് തുടങ്ങിയ പ്രധാന ആഘോഷങ്ങള്‍ കൂടി കണക്കിലെടുത്താണിത്. ഇതു പ്രകാരം ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴില്‍ വരുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നത് ഡിസംബര്‍ വരെ നീട്ടി.
പദ്ധതിയുടെ ആറാം ഘട്ടംവരെയായി കേന്ദ്രം 3.45 ലക്ഷം കോടിയാണ് മുടക്കിയത്. ഇനി നടപ്പാക്കുന്ന ഏഴാം ഘട്ടത്തിന് 44,762 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. മൊത്തം 3.91 ലക്ഷം കോടിയാണ് ചെലവ് വരിക. ഏഴാം ഘട്ടത്തില്‍ 122 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യമാണ് വിതരണം ചെയ്യുക. ആറാം ഘട്ടം വരെ 1121 ലക്ഷം മെട്രിക് ടണ്‍ വിതരണം ചെയ്തു.
Discussion about this post