ന്യൂദല്‍ഹി: കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവിയായിരുന്ന ലഫ്. ജനറല്‍ അനില്‍ ചൗഹാനെ സംയുക്ത സൈനിക മേധാവിയായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജനറല്‍ ബിപിന്‍ റാവത്ത് മരണ മടഞ്ഞതിനെത്തുടര്‍ന്നാണ് പദവിയില്‍ ഒഴിവു വന്നത്.
ജമ്മുകശ്മീരിലും വടക്കു കിഴക്കന്‍ മേഖലകളിലും ഭീകരവിരുദ്ധ പോരാട്ടത്തില്‍ അസാമാന്യ പാടവം കാണിച്ചിട്ടുള്ള അദ്ദേഹം 2021 മെയിലാണ് കിഴക്കന്‍ കമാന്‍ഡ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ചത്. മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചു. 81ല്‍ കരസേനയുടെ ഗൂര്‍ഖാ റൈഫിള്‍ വിഭാഗത്തില്‍ കമ്മീഷന്‍ഡ് ഓഫീസറായി തുടക്കം. പരമവിശിഷ്ട സേവാ മെഡല്‍, ഉത്തമ യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. അനുപമ ചൗഹാനാണ് ഭാര്യ. പ്രജ്ഞ ചൗഹാനാണ് ഏക മകള്‍.














