തിരുവനന്തപുരം: കലാപ്രതിഭകൾക്ക് അരങ്ങ് ഒരുക്കിയ ഉജ്ജ്വല സംഘാടകനാണ് സൂര്യ കൃഷ്ണമൂർത്തിയെന്ന് തപസ്യ കലാസാഹിതൃവേദി. അദ്ദേഹത്തിൻ്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് വലിയ നഷ്‌ടമാണ്. തപസ്യയുടെ തിരുവനന്തപുരം ജില്ലാ സമിതിയുടെ രക്ഷാധികാരിയായി ദീർഘകാലം വഴികാട്ടിയ അദ്ദേഹം എക്കാലവും നല്ല കലകളുടെ ആസ്വാദകനും ഉപാസകനുമായിരുന്നു. സൂര്യ എന്ന പേര് ഒരു കലാസാംസ്‌കാരിക സംഘടനയ്ക്കപ്പുറം സ്വന്തം ജീവിതത്തോട് ചേർത്തുവയ്ക്കുകയായിരുന്നു അദ്ദേഹം. നൃത്തവും സംഗീതവുമെല്ലാം ഒറ്റവേദിയിൽ അവതരിപ്പിച്ച്, പരമ്പരാഗത രീതികളെ വിസ്മയകരമാം വിധം പരിഷ്‌കരിച്ച സംഘാടകനായിരുന്നു സൂര്യ കൃഷ്‌ണമൂർത്തിയെന്ന് അനുസ്മരണ സന്ദേശത്തിൽ തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ വിജയകൃഷ്‌ണൻ ചുണ്ടിക്കാട്ടി.

















