VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
21 September, 2026
in ഭാരതം
Share
Tweet
SendTelegram

ഭോപാല്‍(മധ്യപ്രദേശ്): ലോകമാനവികതയ്ക്കുവേണ്ടിയാണ് വികസിതഭാരതം സാക്ഷാത്കരിക്കേണ്ടതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നാട് എല്ലാ മേഖലയിലും അതിവേഗം മുന്നേറുകയാണ്. ശാസ്ത്രസാങ്കേതിക രംഗത്തും ആരോഗ്യമേഖലയിലും സൈനിക ശക്തിയിലും സാമ്പത്തികമായും പുരോഗമിക്കുന്നതിനൊപ്പം ലോകമാകെ ഭാരതത്തെ ആദരവോടെയും അഭിമാനത്തോടെയും കാണുന്ന സാഹചര്യവും ഇന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലാല്‍പരേഡ് ഗ്രൗണ്ടില്‍ നടന്ന മഹാസാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രത്തിന്റെ പരമവൈഭവം ലക്ഷ്യമിട്ടാണ് ആര്‍എസ്എസിന്റെ യാത്ര. വ്യക്തിനിര്‍മാണത്തിന്റെയും സംഘടിത സമാജനിര്‍മാണത്തിന്റെയും വഴിയിലൂടെ ഈ യാത്ര തുടരുകയാണ്.

പോയ അയ്യായിരം വര്‍ഷത്തെ ചരിത്രം ചൂണ്ടിക്കാട്ടുന്നത് ഭാരതം ഒരു അനശ്വര രാഷ്ട്രമാണെന്നാണ്. എത്ര വലിയ വെല്ലുവിളികളെയും ഈ രാജ്യം മറികടന്നിട്ടുണ്ട്. ഇത്രയേറെ പ്രതിസന്ധികളെയും സംഘര്‍ഷങ്ങളെയും നേരിട്ടിട്ടും ഭാരതീയസമൂഹത്തിന്റെ ചൈതന്യം കുറഞ്ഞിട്ടില്ല. മഹാശക്തിശാലികളായിരുന്ന നാഗരികതകളും രാഷ്ട്രങ്ങളും മണ്ണോട് ചേര്‍ന്നിട്ടും ഭാരതം ഇപ്പോഴും ഊര്‍ജ്ജസ്വലമായ സമൂഹമായി നിലകൊള്ളുന്നു. ഒരു സമൂഹത്തിന്റെ യഥാര്‍ത്ഥ ശക്തിയുടെ അളവുകോല്‍ വെല്ലുവിളികളെ മറികടക്കാനുള്ള അതിന്റെ ഇച്ഛാശക്തിയാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

തുടര്‍ച്ചയായ അധിനിവേശങ്ങള്‍ മൂലം ഇടക്കാലത്ത് നമ്മുടെ സമൂഹം അതിന്റെ തനിമയും കരുത്തും മറന്നുപോയി. പരസ്പര വിദ്വേഷം, സാമൂഹിക തിന്മകള്‍ എന്നിവ ഒരുമയെ ബാധിച്ചു. ചരിത്രവും സംസ്‌കാരവും കൂട്ടായ ഉത്തരവാദിത്തവും മറക്കുന്ന സമൂഹത്തിന്റെ ശക്തി ദുര്‍ബലമായിപ്പോകും. ഇത് മനസിലാക്കിയാണ് ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ വ്യക്തിനിര്‍മാണത്തെയും സംഘടിത സമാജത്തെയും കേന്ദ്രബിന്ദുവാക്കി സംഘം ആരംഭിച്ചത്.

സമുദ്രം കടക്കാനും രാവണനെ വെല്ലുവിളിക്കാനുമുള്ള ആത്മവിശ്വാസം ഹനുമാന് കൈവന്നത് ആത്മവിസ്മൃതിയിലാണ്ടുപോയ കരുത്തിനെയും തനിമയെയും ജാംബവാന്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ്. ഹിന്ദു സമൂഹം പലപ്പോഴും അതിന്റെ ശക്തി മറന്നുപോകുന്നു. അപ്പോഴെല്ലാം ഒരു മഹാനായ മനുഷ്യനോ ആശയമോ സംഘടനയോ ആ കരുത്തുണര്‍ത്താന്‍ മുന്നോട്ടുവരും. സംഘം സമൂഹത്തിന്റെ അന്തര്‍ലീനമായ ശക്തിയെ ഉണര്‍ത്താനാണ് ശ്രമിച്ചത്. സമൂഹം ആ ശക്തി തിരിച്ചറിയുമ്പോള്‍, അസാധ്യമെന്നു തോന്നുന്നവ സാധ്യമാകും, അപ്രാപ്യമെന്ന് കരുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കും.  

ഭാരതം ഭൂമിശാസ്ത്രം കൊണ്ട് മാത്രം നിര്‍വചിക്കാവുന്ന ഒരു രാഷ്ട്രമല്ലെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ഇത് ജീവിതത്തെ ഭൗതിക സുഖങ്ങളിലും ഉപഭോഗത്തിലും പരിമിതപ്പെടുത്താത്ത നാഗരികതയാണിത്. ഇത് രാമന്റെയും ബുദ്ധന്റെയും മഹാവീരന്റെയും നാടാണ്. എളിമയുടെയും സുശീലത്തിന്റെയും നാടാണ്. അതുകൊണ്ടാണ് സംഘ ശാഖയിലൂടെ, വ്യക്തിയില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താനും സമൂഹത്തില്‍ സംഘടനാ മനോഭാവം ഉണര്‍ത്താനും ശ്രമിക്കുന്നത്. ശാഖ ശാരീരിക വ്യായാമത്തിനുള്ള ഒരു സ്ഥലം മാത്രമല്ല. തന്നെക്കാള്‍ കൂടുതലായി സമൂഹത്തെയും രാഷ്ട്രത്തെയും പരിഗണിക്കാനുള്ള അനുഭവശാലയാണത്. താന്‍ ഈ രാജ്യത്തിന്റെ പൗരനാണെന്നും തനിക്കൊരു ഉത്തരവാദിത്തമുണ്ടെന്നുമുള്ള ബോധം ഓരോ വ്യക്തിയിലും ശാഖ ഉണര്‍ത്തും.  ദേശസ്നേഹം എന്നത് ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ മാത്രം പ്രകടിപ്പിക്കുന്ന ഒരു വികാരമല്ല, പ്രാണന്റെതന്നെ ഭാഗമാകേണ്ടതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഭോപാല്‍ എയിംസ് ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. നരേന്ദ്ര കോട്വാള്‍ മുഖ്യാതിഥിയായി. മധ്യഭാരത് പ്രാന്ത സംഘചാലക് അശോക് പാണ്ഡെ, ഭോപാല്‍ വിഭാഗ് സംഘചാലക് സോംകാന്ത് ഉമാല്‍ക്കര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

Share
Tweet
SendShareShare

Latest from this Category

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies