VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദേശീയ എൻജിനീയേഴ്സ് ദിനാഘോഷം, ഓൾ കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ്, കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് ജേതാക്കൾ

VSK Desk by VSK Desk
24 September, 2026
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ദേശീയ എൻജിനീയേഴ്സ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൾ കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ് മത്സരമായ മെയ്‌സ് 8.0യുടെ ഗ്രാൻഡ് ഫിനാലെയിൽ കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ജേതാക്കളായി. കോളേജിലെ വൈഷ്ണവ് എസ്. വിജയൻ, ലിയ റോസ് റോയ് എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്.

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ നടന്ന സമാപനച്ചടങ്ങിൽ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് മുഖ്യാതിഥിയായി. വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ ആർക്കിടെക്ട് പി.എ. വിവേകാനന്ദ പൈ, എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ പ്രൊഫ. ഡോ. ജയമോഹൻ ജെ., എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ പ്രിൻസിപ്പൽ ഡോ. സ്മിതാമോൾ എം.ബി., വിജ്ഞാന ഭാരതി ദക്ഷിണേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി അബ്ഗ ആർ., ഐ.ഇ.ഇ.ഇ. കേരള സെക്ഷൻ ചെയറും ഐ.ഐ.എസ്.ടി. സീനിയർ പ്രൊഫസറും അസോസിയേറ്റ് ഡീനുമായ ഡോ. ബി.എസ്. മനോജ്, എൽ.ബി.എസ്.ഐ.ടി.ഡബ്ല്യു. സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഇൻ ചാർജ് പ്രൊഫ. രാധിക നായർ എൻ.ജെ., എനർജി കൺസർവേഷൻ സൊസൈറ്റി പേട്രണും കെ.എസ്.ഇ.ബി. മുൻ ചീഫ് എൻജിനീയറുമായ ഡോ. പവിത്രൻ, ഐ.എസ്.ടി.ഇ. കേരള സെക്ഷൻ മുൻ ചെയർമാനും ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ബാർട്ടൺഹിൽ മുൻ പ്രിൻസിപ്പലുമായ ഡോ. അനിൽ ബി., പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് ആർ.ആർ., ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അനിൽകുമാർ ആർ., ആർ.ജെ. ജോസ്ലിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സെറ ജോസ് എ., ശ്രദ്ധ ദേവി ജി.എ. എന്നിവർ രണ്ടാം സ്ഥാനവും പാലക്കാട് എൻ.എസ്.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ശ്വേതശ്രീ എസ്., ഹൈഫ കലിയാടൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. ഒരു ലക്ഷം രൂപയിലധികം വരുന്ന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് വിതരണം ചെയ്തു.

സംസ്ഥാനത്തെ 66 എൻജിനീയറിങ് കോളേജുകളിൽനിന്നായി അറുനൂറിലധികം ടീമുകളാണ് മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്തത്. കൊച്ചി കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്, പാലക്കാട് എൻ.എസ്.എസ്. കോളേജ് ഓഫ് എൻജിനീയറിങ്, കണ്ണൂർ ഗവൺമെന്റ് കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിലായാണ് സോണൽ മത്സരങ്ങൾ നടന്നത്. സോണൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 5 ടീമുകൾ വീതമാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്.

നാല് റൗണ്ടുകളിലായി നടന്ന ഫിനാലെയോടൊപ്പം കാണികൾക്കായി പ്രത്യേക ഓഡിയൻസ് ക്വിസും സംഘടിപ്പിച്ചു. പ്രൊഫഷണൽ എൻജിനീയർമാർക്കായുള്ള പ്രത്യേക ക്വിസ് മത്സരാം തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഹാളിൽ മെയ്‌സ് 8.0യുടെ ഭാഗമായി നടന്നു.

സ്വദേശി സയൻസ് മൂവ്മെന്റും എൻജിനീയറിങ് പരിശീലന സ്ഥാപനമായ സിവിലിയൻസും സംയുക്തമായി എ.ഐ.സി.ടി.ഇ., എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

സിവിലിയൻസിന്റെ പുതിയ പഠന ആപ്ലിക്കേഷനായ സിവിലിയൻസ് വണ്ണിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. സിവിലിയൻസ് ജനറൽ മാനേജർ എൻജിനീയർ രേവിത് സി.കെ. നന്ദി പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

പുതിയ വാര്‍ത്തകള്‍

ദേശീയ എൻജിനീയേഴ്സ് ദിനാഘോഷം, ഓൾ കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ്, കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് ജേതാക്കൾ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies