VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

ജുഡേഗാ ഇന്ത്യാ.. ജീതേഗാ ഇന്ത്യ.. വിജയക്കുതിപ്പിന് നവരാത്രി ആശംസകളുമായി പ്രധാനമന്ത്രി

VSK Desk by VSK Desk
30 September, 2022
in കായികം, ഭാരതം
ShareTweetSendTelegram

അഹമ്മദാബാദ്: വിജയത്തിന്‍റെ തുടക്കം പ്രവൃത്തിയിലാണെന്നും കായിക രംഗത്ത് വന്‍ കുതിപ്പിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നവരാത്രിയുടെ വിജയോത്സാഹത്തിലാണ് രാജ്യം. കായിക നേട്ടങ്ങള്‍ക്കൊപ്പം നവരാത്രി ആഘോഷങ്ങളില്‍ പങ്കുകൊള്ളാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മുപ്പത്താറാമത് ദേശീയ ഗെയിംസ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡേഗാ ഇന്ത്യ ജീതേഗാ ഇന്ത്യ എന്ന മുദ്രാവാക്യം പ്രധാനമന്ത്രിക്കൊപ്പം ഗാലറിയും ഏറ്റെടുത്തു.

ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ പദ്ധതികള്‍ രാജ്യം ഏറ്റെടുത്തു. കായികപ്രതിഭകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ഈ പദ്ധതി ഉപകരിച്ചു. എട്ട് കൊല്ലം മുമ്പ് വരെ നമ്മുടെ കായിക താരങ്ങള്‍ക്ക് നൂറില്‍ താഴെ ടൂര്‍ണമെന്റുകളില്‍ മാത്രമേ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. എന്നാലിപ്പോഴത് മുന്നൂറിലേറെയായി കുതിച്ചുയര്‍ന്നിരിക്കുന്നു. എട്ട് വര്‍ഷത്തിനിടയില്‍ കായികരംഗത്തിനായി നീക്കിവയ്ക്കുന്ന ബജറ്റ് തുകയില്‍ എഴുപത് ശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഠിനാധ്വാനം കൊണ്ടാണ് നമ്മുടെ താരങ്ങള്‍ വിജയത്തിലേക്ക് കുതിക്കുന്നത്. അവരുടെ ഓരോ നേട്ടവും മറ്റെല്ലാ രംഗങ്ങളിലും രാജ്യത്തിന്‍റെ കുതിപ്പിന് പ്രേരണയും ആവേശവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ അന്തസും പ്രതിച്ഛായയും ലോകത്തിന് മുന്നില്‍ മികവുറ്റതാക്കുന്നതിന് കായിക രംഗത്തെ ചെറിയ കരുത്തിന് പോലും വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ രാജ്യങ്ങളുടെയും വികസനത്തിനും അഭിമാനത്തിലും കായിക രംഗത്തെ വിജയങ്ങള്‍ക്കും പങ്കുണ്ട്. ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഈ ദിശയിലേക്കുള്ള ചുവടുവയ്പ്പാണ്, ഫുട്‌ബോള്‍, ഹോക്കി, ബാസ്‌ക്കറ്റ്‌ബോള്‍, കബഡി, ബോക്‌സിങ്, ലാണ്‍ ടെന്നീസ് തുടങ്ങി എല്ലാ കായികയിനങ്ങള്‍ക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരം സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ ഇതര സംസ്ഥാനങ്ങളും മാതൃകയാക്കേണ്ടതാണെന്ന് മോദി പറഞ്ഞു.

ചടങ്ങില്‍ സ്വര്‍ണിം ഗുജറാത്ത് സ്‌പോര്‍ട്‌സ് സര്‍വകലാശാലയുടെ ഉദ്ഘാടനവും മോദി വെര്‍ച്വലായി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍ തുടങ്ങിയ പ്രമുഖരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

Share1TweetSendShareShare

Latest from this Category

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies