താനെ(മഹാരാഷ്ട്ര): മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയുടെ രാഷ്ട്രീയ ഗുരുവിന് ആദരാഞ്ജലി അര്‍പ്പിച്ച് ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി. താനെ നഗരത്തിലെ തേംഭിനകയില് നടന്ന നവരാത്രി പൂജകളില്‍ പങ്കുകൊണ്ടതിന് ശേഷമാണ് രശ്മി താക്കറെ ആനന്ദാശ്രമത്തിലെത്തി ഷിന്‍ഡെയുടെ ഗുരു, അന്തരിച്ച ആനന്ദ് ദിഗെയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.
ബിജെപി സഖ്യമുപേക്ഷിച്ച് ഉദ്ധവ് താക്കറെ എന്‍സിപി, കോണ്‍ഗ്രസ് കൂട്ടുകെട്ടിലായ തുടക്ക കാലത്തുതന്നെ എതിനെതിരെ നിലപാട് സ്വീകരിച്ച രശ്മി താക്കറെയുടെ നീക്കം മഹാരാഷ്ട്രയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. തേംഭിനകയില് ഷിന്‍ഡേ വിഭാഗം സംഘടിപ്പിച്ച നവരാത്രി പൂജയിലാണ് രശ്മി താക്കറെ എത്തിയത്. കല്‍വയില്‍ നിന്ന് ദുര്‍ഗാദേവിയുടെ വിഗ്രഹം താനെയിലേക്ക് കൊണ്ടുവന്ന ഘോഷയാത്രയുടെ ഭാഗമായും രശ്മി പങ്കെടുത്തിരുന്നു.
താനെ ലോക്സഭാ എംപി രാജന് വിചാരെ, രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി, നിലവില്‍ ഉദ്ധവ് താക്കറെ വിഭാഗത്തോടൊപ്പം നില്ക്കുന്ന സ്ത്രീകളടക്കമുള്ള നൂറുകണക്കിന് തൊഴിലാളികളും രശ്മി താക്കറെയ്ക്കൊപ്പമുണ്ടായിരുന്നു.
Discussion about this post