ശ്രീനഗര്‍: ‘മിഷന്‍ കശ്മീര്‍’ പൂര്‍ത്തിയാക്കി എഴുപത്തെട്ടുകാരി പദ്മിനി ജോഗ്. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് നേടിയെടുത്തതിന്‍റെ സന്തോഷത്തിലാണ് പദ്മിനി.
‘മലനിരകളിലൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞു. മിക്ക ദിവസങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചു. അതും 12,300 അടി ഉയരത്തില്‍’ പദ്മിനി പറഞ്ഞു. ഒരു മുന്‍ സൈനികന്‍റെ ഭാര്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതയുണ്ട് ഇതിന്.
ജമ്മു കശ്മീരിലെ 11 ഫോര്‍വേഡ് പോസ്റ്റുകളിലെ 1600 സൈനികര്‍ക്കാണ് പ്രാണായാമത്തില്‍ പദ്മിനി പരിശീലനം നല്‍കിയത്. സപ്തംബര്‍ 17 മുതല്‍ 28 വരെ കുപ്‌വാരയിലായിരുന്നു ക്യാമ്പ്. 1965-71 വര്‍ഷങ്ങളിലെ യുദ്ധസമയത്ത് പദ്മിനിയുടെ ഭര്‍ത്താവ് കേണല്‍ ജോഗ് ഇവിടെയായിരുന്നു. അതിനാല്‍ ഈ ക്യാമ്പിന് വളരെ പ്രത്യേകതയുണ്ടെന്നും പദ്മിനി പറഞ്ഞു.
നാഗ്പൂരിലെ ജനാര്‍ദ്ദന്‍സ്വാമി യോഗാഭ്യാസ മണ്ഡലില്‍ നിന്നാണ് പദ്മിനി യോഗ പരിശീലിച്ചത്. ജോഗാകട്ടെ യോഗാ ഗുരു രാംദേവില്‍ നിന്നും. ജോലിയില്‍ നിന്നും വിരമിച്ച ശേഷം ജോഗും പദ്മിനിയും ചേര്‍ന്ന് സൗജന്യമായി യോഗ ക്യാമ്പുകള്‍ നടത്തിവരികയായിരുന്നു.
2015ല്‍ ജോഗ് മരിക്കുന്നതിന് മുമ്പ് വരെ 526 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇപ്പോളത് 950 ആയി. സൈന്യത്തിന്‍റെ ഫോര്‍വേര്‍ഡ് പോസ്റ്റുകളിലെത്തി. അവര്‍ക്ക് യോഗ പരിശീലിപ്പിക്കുക എന്നത് വലിയ സ്വപ്‌നമായിരുന്നു, പദ്മിനി കൂട്ടിച്ചേര്‍ത്തു.
Discussion about this post