ന്യൂദല്‍ഹി: അമേരിക്കന്‍ പര്യടനത്തിനിടെ ഗുരുദ്വാരകളില്‍ സന്ദര്‍ശനം നടത്തി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ഖാലിസ്ഥാന്‍ വാദമുയര്‍ത്തി അമേരിക്കയിലും യൂറോപ്പിലും ഒരു വിഭാഗം പ്രക്ഷോഭം തുടരുന്നതിനിടെയാണ് അറ്റ്ലാന്റയിലെ ഗുരദ്വാരകളില്‍ കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിന്‍റെ ഭാഗമായി സേവാചടങ്ങിലും മന്ത്രി പങ്കെടുത്തു. ഉച്ചഭക്ഷണ സമയത്ത് വിശ്വാസികള്‍ക്കൊപ്പം പ്രസാദവിതരണത്തിലും വി. മുരളീധരന്‍ പങ്കെടുത്തു. പ്രതിഷേധക്കാര്‍ സിഖ് വിഭാഗത്തിന് അകത്തുള്ള ഛിദ്രശക്തികളാണെന്നും ഭൂരിപക്ഷവും കേന്ദ്രനയത്തോടും നിലപാടിനോടും ചേര്‍ന്ന് നില്‍ക്കുന്നവരാണെന്നും വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്ന വിഘടനവാദികളോട് ലോകസമൂഹം വിട്ടുവീഴ്ച ചെയ്യരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Discussion about this post