ന്യൂദല്‍ഹി: പതിനെട്ട് വയസ് തികയും മുമ്പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഝാര്‍ഖണ്‌ഡെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം 2020ല്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേ പ്രകാരം, 5.8 ശതമാനം പെണ്‍കുട്ടികള്‍ ഝാര്‍ഖണ്ഡില്‍ ഇത്തരത്തില്‍ വിവാഹിതരാവുന്നു എന്നാണ് കണക്ക്. രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും ഓഫീസാണ് സര്‍വേ പുറത്തുകൊണ്ടുവന്നത്.
പതിനെട്ട് തികയുന്നതിന് മുമ്പ് വിവാഹിതരായ സ്ത്രീകളുടെ ശതമാനം ദേശീയതലത്തില്‍ 1.9 ആണ്. ഝാര്‍ഖണ്ഡിലെ ഗ്രാമപ്രദേശങ്ങളിലെ വിവാഹങ്ങളില്‍ 7.3 ശതമാനവും നഗരപ്രദേശങ്ങളില്‍ മൂന്ന് ശതമാനവും ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി സര്‍വേ പറയുന്നു.
പശ്ചിമ ബംഗാളില്‍ 54.9 ശതമാനം പെണ്‍കുട്ടികളും 21 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹിതരാകും. ഝാര്‍ഖണ്ഡില്‍ ഈ കണക്ക് 54.6 ശതമാനമാണ്. ദേശീയ ശരാശരി 29.5 ശതമാനവും.
Discussion about this post