ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു. വെള്ളിയാഴ്ച രാവിലെ 10.45 ഓചെ അപ്പര്‍ സിയാങ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും സൈന്യം അറിയിച്ചു.
മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സ്ഥലത്തേക്ക് എത്താന്‍ റോഡ് സൗകര്യം ഇല്ലാത്തതും രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അരുണാചല്‍ പ്രദേശ് പോലീസ് അറിയിച്ചു.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അരുണാചല്‍ പ്രദേശില്‍ ഹെലിക്കോപ്ടര്‍ അപകടം ഉണ്ടാകുന്നത്. ഒക്ടോബര്‍ 5ന് തവാങ്ങിലും ഹെലിക്കോപ്ടര്‍ തകരുകയും ആര്‍മി ഓഫീസര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post