ശ്രീഹരിക്കോട്ട; ബ്രിട്ടണിലെ വണ്‍വെബ് കമ്പനിയുടെ 36 ഉപഗ്രങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ഇന്ത്യ. 12.07ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു നിര്‍ണായക ഉപഗ്രഹ വിക്ഷേപണം. ജിഎസ്എല്‍വി മാര്‍ക് 3 (എല്‍വിഎം 3) റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.
ദൗത്യം വിജയകരം എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ എസ് സോമനാഥ് അറിയിച്ചു. ജിഎസ്എല്‍വി-3 ഉപയോഗിച്ചുള്ള ആദ്യ കൊമേഴ്‌സ്യല്‍ വിക്ഷേപണമാണിത്. വണ്‍ വെബ് ഇന്ത്യ 1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിച്ചത്. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തിച്ചതായി ചെയര്‍മാന്‍ അറിയിച്ചു.
വണ്‍വെബ് കമ്പനിയുടെ ബ്രോഡ്ബാന്‍ഡ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിലൂടെ നിര്‍ണായക നാഴികകല്ലാണ് പിന്നിട്ടത്. ഉപഗ്രഹങ്ങളില്‍ നിന്നു നേരിട്ട് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന വമ്പന്‍ പദ്ധതിയാണ് വണ്‍വെബ്. ഭാരതി എന്റര്‍പ്രൈസസിന് പ്രധാന ഓഹരി പങ്കാളിത്തമുള്ള വണ്‍വെബിന്‍റെ സേവനം എയര്‍ടെല്‍ കമ്പനിയിലൂടെ ഇന്ത്യയ്ക്കും ലഭിക്കും. 2023 ജനുവരിയില്‍ ഇത്തരത്തില്‍ 36 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.ചന്ദ്രയാന്‍ 3യുടെ വിക്ഷേപണം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. 2023 ജൂലൈയോടെ വിക്ഷേപണം നടക്കും. ദൗത്യം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ചെയര്‍മാന്‍ ഡോ എസ് സോമനാഥ് വ്യക്തമാക്കി.
Discussion about this post