മോര്‍ബി: മച്ചു നദിക്കു മുകളില്‍ തൂക്കുപാലം തകര്‍ന്ന് അപകടമുണ്ടായ വാര്‍ത്ത പുറത്തുവന്ന് അര മണിക്കൂറിനുള്ളില്‍ സേവനസന്നദ്ധരായി ഇരുന്നൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ഥലത്തുണ്ടായിരുന്ന പോലീസ് സേനയ്ക്കൊപ്പം അവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. ജില്ലാ സംഘചാലക് ലളിത് ഭായ്, സഹവിഭാഗ് കാര്യവാഹ് വിപുല്‍ ഭായ് എന്നിവരുടെ നേതൃത്വത്തിലാണ് മോര്‍ബിയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ എത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുന്നതിനായി മോര്‍ബി സിവില്‍ ആശുപത്രിയിലും അപകടം നടന്ന പ്രദേശത്തും ഹെല്പ് ഡസ്കുകള്‍ രാത്രിയില്‍ത്തന്നെ തയ്യാറാക്കി. അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലന്‍സുകള്‍ തയാറാക്കാനും രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിന് താല്‍ക്കാലിക കോറിഡോര്‍ നിര്‍മ്മിക്കുന്നതിനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.
Discussion about this post