മുംബൈ: അകമ്പടി വാഹനവും സുരക്ഷാ സംവിധാനങ്ങളും തനിക്ക് വേണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസ്. അമൃതയുടെ സുരക്ഷയ്ക്കായി പൈലറ്റ് വാഹനം അയച്ച മുംബൈ പോലീസിനോട് ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് അമൃത ഫഡ്‌നാവിസ് അഭ്യര്‍ത്ഥിച്ചു. ഫഡ്‌നാവിസാണ് സംസ്ഥാനത്ത് ആഭ്യന്തരമന്ത്രി.
മുംബൈയിലെ ഗതാഗതക്കുരുക്ക് കഠിനമാണ്. എത്രയോ സാധാരണക്കാര്‍ ഈ പ്രയാസങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ആഭ്യന്തരമന്ത്രിയുടെ ഭാര്യയായതു കൊണ്ട് എനിക്ക് മാത്രമായി ഒരു സൗകര്യമൊരുക്കേണ്ടതില്ല. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ് സര്‍ക്കാര്‍. അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ, ബാങ്കുദ്യോഗസ്ഥയായ അമൃത പറഞ്ഞു.
അകമ്പടി വാഹനവും വൈ പ്ലസ് സുരക്ഷയും ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന് നന്ദി പറഞ്ഞ അമൃത എല്ലാവര്‍ക്കും ഇതെല്ലാം ഉണ്ടാവുന്ന കാലത്തിന് വേണ്ടി കാത്തിരിക്കാമെന്ന് അധികൃതര്‍ക്ക് മറുപടി നല്‍കി.
Discussion about this post