ലഖ്‌നൗ: ഉത്തരപ്രദേശിലെ മദ്രസകളില്‍ ഇനി കണക്കും സയന്‍സും പഠിപ്പിക്കും. മദ്രസകളില്‍ നിന്ന് മൗലവിമാരല്ല ഉദ്യോഗസ്ഥരാകും പുറത്തുവരികയെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി ധരംപാല്‍ സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളിലൂടെ യുവാക്കള്‍ രാഷ്ട്രത്തിന്‍റെ നട്ടെല്ലാവും. അതില്‍ മദ്രസകളിലെ വിദ്യാര്‍ത്ഥികളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വാരാണസിയില്‍ വകുപ്പുതല അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വഖഫ് ബോര്‍ഡ് അനധികൃതമായി കൈയടക്കിവച്ചിട്ടുള്ള ഭൂമിയിലെല്ലാം സ്‌കൂളുകളും ആശുപത്രികളും പാര്‍ക്കുകളും നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരു കൈയില്‍ ഖുറാനും മറുകൈയില്‍ ലാപ് ടോപ്പുമായി മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികളാണ് ലക്ഷ്യം. അവര്‍ എല്ലാം പഠിക്കണം. സയന്‍സും സാമൂഹ്യശാസ്ത്രവും കണക്കും ഹിന്ദിയുമെല്ലാം. ഐഎഎസിനും ഐപിഎസിനും എംബിബിഎസിനും എന്‍ജിനീയറിങ്ങിനുമൊക്കെ ചേര്‍ന്ന് പഠിക്കാനാകും വിധം മദ്രസകളുടെ ലക്ഷ്യം മാറണം. മൗലവിമാരാകാനും മതം പഠിപ്പിക്കാനുമല്ല രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്ന ഉദ്യോഗസ്ഥരായി അവര്‍ മാറണം, മന്ത്രി പറഞ്ഞു.
Discussion about this post