ന്യൂഡൽഹി:അന്താരാഷ്‌ട്ര ഭീകരതയ്‌ക്കെതിരെ തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഭീകരതയെ രാഷ്‌ട്രീയം വെച്ച് പിന്തുണയ്‌ക്കുന്നവരോട് യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന് ജയശങ്കർ തുറന്നടിച്ചു. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതി നെതിരായ ആഗോള ഭീകരവിരുദ്ധ സമ്മേളനത്തിലാണ് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.
ഭീകരതയ്‌ക്ക് ഒരു ധനസഹായവും പാടില്ലെന്ന ആശയം മുന്നോട്ട് വെച്ചുള്ള ആഗോള തല മുന്നേറ്റത്തെ ദുർബലപ്പെടുത്തുന്നത് രാഷ്‌ട്രീയ താൽപ്പര്യങ്ങളാണെന്ന് ജയശങ്കർ പറഞ്ഞു. രാജ്യസുരക്ഷയ്‌ക്ക് മുന്നിൽ മറ്റൊരു രാഷ്‌ട്രീയ വേർതിരിവ് അനുവദിക്കാനാകില്ല. ഭീകരത ഭീകരത തന്നെയാണ്. അതിനോട് ഒത്തുതീർപ്പുമില്ല, നടപടികളിൽ വെള്ളംചേർക്കലുമില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ രാജ്യങ്ങളെല്ലാം അനുഭവങ്ങളിൽ നിന്നാണ് ഭീകരതയ്‌ക്കെതിരെ നിയമങ്ങളും നടപടികളും കൊണ്ടുവന്നത്. എന്നാൽ ചിലരാജ്യങ്ങൾക്ക് ഭീകരത രാഷ്‌ട്രീയ ത്തിന്റെ ഭാഗമാണെന്ന് പാകിസ്താന്‍റെ പേര് എടുത്തു പറയാതെയാണ് ജയശങ്കർ വിമർശിച്ചത്.
Discussion about this post