ദന്തേവാഡ: തലയ്ക്ക് എട്ട് ലക്ഷം വിലയിട്ടിരുന്ന നക്‌സല്‍ ഭീകരന്‍ മരിച്ച നിലയില്‍. നക്‌സല്‍ കമാന്‍ഡര്‍ തിര്‍രി മഡ്കം എന്ന ദേവയെ ആണ് മരിച്ച നിലയില്‍ ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ഭൂസരസ് താഴ്വരയ്ക്കടുത്തുള്ള ജിയാകോര്‍ത്ത വനത്തില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കുക്കൊണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ വനത്തില്‍ കാണപ്പെട്ട മൃതദേഹത്തോടൊപ്പം നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ദര്‍ഭ ഡിവിഷനിലെ സിപിഐ മാവോയിസ്റ്റിന്‍റെ കടേകല്യണ്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു ദേവ. ദന്തേവാഡയിലും സുക്മയിലുമായി ഒമ്പതിലധികം ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദന്തേവാഡ പോലീസിന്റെയും സിആര്‍പിഎഫ് 230 ബറ്റാലിയന്റെയും സംയുക്ത സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതായി ബസ്തര്‍ റേഞ്ച് ഐജി പി സുന്ദര്‍രാജ് പറഞ്ഞു.
നക്സല്‍ ഗ്രൂപ്പുകളിലെ ചേരിപ്പോരും കുടിപ്പകയും മൂലമുള്ള ഏറ്റുമുട്ടലിലാകാം ദേവ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post