ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ വെച്ച് നടക്കുന്ന ABVP 68 ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ആയി ശ്രീ. ഡോ.രാജ്ശരൺ ഷാഹി (ഉത്തർപ്രദേശ് )ദേശീയ ജനറൽ സെക്രട്ടറി ആയി ശ്രീ. യജ്ഞവൽക്യ ശുക്ല (ബീഹാർ ) എന്നിവർ ചുമതലയേറ്റു. നവംബർ 25 മുതൽ 27 വരെ നടക്കുന്ന ദേശീയ സമ്മേളനത്തിൽ വിവിധ ദേശീയ വിദ്യാഭ്യാസ വിഷയങ്ങളും മറ്റു സാമൂഹിക വിഷയങ്ങളും ചർച്ച ചെയ്യും. സമ്മേളനത്തോട് അനുബന്ധിച്ച് നവംബർ 26 ന് പ്രൊ. യശ്വന്ത്റാവു കേൽക്കർ പുരസ്കാരം മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാർ പാൽവെക്ക് സമ്മാനിക്കും അനാഥരുടെയും മാനസിക വൈകല്യം ഉള്ളവരുടെയും പുനരധിവാസത്തിനായി സേവാ സങ്കൽപ്പ് പ്രതിഷ്ഠാൻ എന്ന സംഘടനയുടെ പേരിൽ നടത്തിയ പ്രവർത്തനങ്ങൾ ക്കായാണ് പുരസ്‌കാരം.ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ പുരസ്‌കാരം സമ്മാനിക്കും.


Discussion about this post